Wednesday, December 16, 2015

വാസ്തു ശാസ്ത്രം----- ഭാഗം -1


ആമുഖം ------
ബ്രഹ്മാവില് നിന്നും ഉത്ഭവിച്ചു എന്ന് പറയുന്ന 4 വേദങ്ങളില് അഥര്വല വേദത്തിലെ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ കുറിച്ച് പ്രതിപാദിക്കുന്നത് – മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി വിശ്വകര്മ്മാരവ് ശാസ്ത്രത്തെ രചിച്ചു –പതിനെട്ടു ആചാര്യന്മാരെ ഉപടെഷ്ടാക്കളായി മത്സ്യപുരാണത്തില് പറയുന്നുണ്ട് –അതില് ഒന്ന് വിശ്വകര്മ്മാ വ് -ഈ പതിനെട്ടു ആചാര്യന്മാര് കൂടി ശാസ്ത്രത്തേ ജനഹൃദയങ്ങളില് എത്തിച്ചു .
പരിസ്ഥിതിയും കാലാവസ്ഥയും കണക്കിലെടുത്ത് അതുകൂടാതെ ഭൌതികവും ആത്മീയവുമായ നിയമസംഹിതകളും കണക്കിലെടുത്ത് ആയിരുന്നു ഭാരതീയ വാസ്തു വിദ്യ ,പരിസ്ഥിയ്ക്ക് ഇണങ്ങുന്ന വിധമാണ് അത് രൂപപ്പെടുത്തിയി
രുന്നത് -
വ്യവസ്ഥാപിതമായ ഒരു മാര്ഗ,ത്തിലൂടെ ആണ് ഭാരതീയ വാസ്തുവിദ്യ അനുവര്ത്തി ചിരുന്നത് –അത് കൈകാര്യം ചെയ്തിരുന്ന പ്രധാന വ്യക്തിയെ സ്ഥപതി എന്ന് വിളിച്ചിരുന്നു ,സ്ഥപതിയ്ക്ക് ഒരു പാട് ഗുണഗണങ്ങള് നിഷ്കര്ഷിിച്ചിരുന്നു –ധനം ദുര്വ്യടയം ചെയ്യാന് പാടില്ല ,വാഗ്മി ആയിരിക്കണം ,സ്വഭാവ ദൂഷ്യങ്ങളായ നായാട്ടു, ചൂതുകളി ,സ്ത്രീ സേവ ഇവ പാടില്ല കൂടാതെ ശില്പകലയിലെ എല്ലാ തലത്തിലും അഗ്യഗണയനായിരിക്കണം, ക്ഷമയും വിനയവും കൈമുതല് ആയി വേണം ,കൂടാതെ ഏകാഗ്രത യും വേണം –ഭവന നിര്മാംണത്തിന്റെ മുഴുവന് ഉത്തരവാദിത്തവും സ്ഥപതിയില് നിഷിപ്തം ആയിരിക്കണം –തൊട്ടു താഴെ ഉള്ള ആളിനെ സൂത്രഗ്രാഹി എന്ന് പറയുന്നു –ഇവര് തമ്മില് മാനസിക അടുപ്പം വേണം സ്ഥപതിയെ സൂത്രഗ്രാഹി മനസ്സുകൊണ്ട് അന്ഗീകരിക്കണം
കേരളീയ വാസ്തു വിദ്യ ഭാരതീയ വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങളും പ്രായോഗിക രീതികളും ഉള്ക്കൊവണ്ട് തന്നെ ഇവിടത്തെ കാലാവസ്ഥ പരിഗണിച്ചു പ്രകൃതിയോടു ഇണങ്ങുന്നതും ലളിതവും സുന്ദരവും കലാനൈപുന്യം വിളിച്ചോതുന്നതുമായ നിര്മിതികലാണ് രൂപകല്പകന ചെയ്തിരുന്നത് –
കാലെകൂട്ടിയുള്ള ഒരു രൂപ കല്പന ആണ് വാസ്തു വിദ്യയില് അവലംബിക്കുന്നത് .ഭൂപരീക്ഷ, ക്ഷേത്ര[സ്ഥലം] നിര്ണടയം ,ഗ്രിഹ സ്ഥാന നിര്ണിയം .ഗ്രിഹ വേദിക കല്പന ,ശാലാ രൂപ കല്പന ,ശാലദീര്ഘ വിസ്താരങ്ങള് ,-എന്നിവ .നിര്ഭാഗ്യവശാല്‍ സ്ഥല പരിമിതി കാരണം , ഇന്നു ആദ്യത്തെ രണ്ടു കാര്യങ്ങല്കും നിവര്ത്തി ഇല്ല
വാസ്തു വിദ്യ അനുസരിച്ച് ഭൂമി വലുതായാലും ചെറുതായാലും വാസ്തു മണ്ഡലം തിരിക്കണം ,വലിയ ഭൂമി ആണെങ്ങില് അതിനെ നാലോ മറ്റോ ആയി തിരിച്ചു അതില് ഒന്നുകില് വടക്ക് –കിഴ്ക്ക് ഭാഗത്ത് അല്ലെങ്കില് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വീട് നിര്ത്തലണം –വടക്ക് കിഴക്ക് ആണ് നല്ലത് ,നിര്ഭാഗ്യവശാല്‍ ചെറിയ ഭൂമിയില് അത് സാധിക്കുന്നില്ല .അവിടെ കേരള കെട്ടിടനിയമം അനുസരിച്ചു ഒരു വശത്തു ഒരുമീറ്റര് വീതിയും മറുവശത്തു ഒന്നര മീറ്റര് വിടണം [ഇതു കഴിവതും കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കി നില്കുചന്ന വീടുകള്ക്ക് തെക്ക് വശത്തു വിടണം ,ഒന്നര മീറ്റര് .]എന്നിട്ട് മുന്നില് 3 മീറ്റര് പുറകില് 2 മീറ്റര് -ഇവ കെട്ടിട നിയമം –ഇതു മതി ആകും വാസ്തുവിദ്യ പ്രകാരവും –ഇങ്ങനെ രണ്ടു വശത്തും വിടുന്ന സ്ഥലത്തിനെ പിചാസ് വീഥി എന്ന് പറയുന്നു –
ഇതിനകത്ത് ഈ വാസ്തു മണ്ടലത്തിനകത്ത് വീട് രൂപകല്പ ന ചെയ്യണം . സ്ഥലം ഉണ്ടെങ്കില് ഇതിനെ വീണ്ടും സമചതുരമാക്കി അതില് ഓരോ വശവും ഒന്പഉതായി തിരിച്ചു –വീണ്ടും അതിനു അകത്തു വീട് നില്കേണ്ട സ്ഥലം/ക്ഷേത്രം തീര്ച്ചപ്പെടുത്താം . അപ്പോള് ജല വീഥിയും അഗ്നി വീഥിയും ഒക്കെ പരിഗണിക്കാം .,നിര്ഭാാഗ്യ വശാല് സ്ഥലം പരിമിതി കാരണം അതിനു ഇന്നു പലപ്പോഴും സാധിക്കുന്നില്ല . –ഇതിനകത്ത് വാസ്തു പുരുഷന് -ശയിക്കുന്നു എന്ന് സങ്കല്പംന ,
ഭൂപരീക്ഷ ഒന്ന് പറഞ്ഞു പോകാം ---ഭൂമിയില് പശുക്കളും മനുഷ്യരും ധാരാളം വസിക്കുന്നതും കായും പൂവും പാലും കൂടിയ വൃക്ഷങ്ങളോടുകൂടിയതും സമനിരപ്പായതും എന്നാല് കിഴക്കോട്ടു തെല്ലു ഒന്ന് ചരിഞ്ഞു കിടക്കുന്നതും –അതായത് ജലം തെക്ക് പടിഞ്ഞാറ് നിന്ന് ഒഴുകി തെക്ക് കിഴക്കോട്ടു ഒഴുകി അവിടെ നിന്ന് വടക്ക് കിഴക്കോട്ടു ഒഴുകുന്നത് ഉത്തമം ,വടക്ക് പടിഞ്ഞാറ് മൂല യില് നിന്നും അവിടതെയ്ക്ക്[ എന്നാല് തെക്ക് പടിഞ്ഞാറ് നിന്ന് വടകക്ക് പടിഞ്ഞാറില് കൂടി ഒഴുകരുത്] –[എല്ലാ കൂട്ടുകാരും അവരുടെ വീടിനു ചുറ്റാകെ ഇപ്രകാരം തറ ലെവല് ചെയ്യുന്നത് അഭികാമ്യം -} –വീട്ടിനു ചുറ്റാകെ നടക്കുമ്പോള് അകതുള്ളവര്ക്ക് പദവിന്യാസം കേള്ക്കെണം –വിത്ത് ഇട്ടാല് മൂന്നു ദിവസം കൊണ്ട് മുളയ്ക്കുന്ന ഭൂമി ആയിരിക്കണം –ഒരു കോല് വ്യപ്തത്തില് മണ്ണ് എടുത്തിട്ടു അത് തിരികെ നിറച്ചാല് മണ്ണ് ബാക്കി വരണം –കൂടാതെ വെള്ളം വറ്റാത്തതും ആകണം .
വീഥി സങ്കല്പംെ ---new ജനറെഷനില് പലവരും ചോദിക്കും ഇപ്രകാരം അല്ലെങ്കില് എന്ത് എന്ന് –അവര്ക് വേണ്ടി പറയാം –കിഴക്ക് താന് പടിഞ്ഞാറ് ഉയര്ന്നു നില്കു ന്ന ഭൂമിയെ ഗോ വീഥി എന്ന് പറയുന്നു –ഇവിടെ താമസിക്കുന്നവര്ക്ക് അഭിവൃദ്ധി ഉണ്ടാകുന്നു ,അഗ്നികോണ് താഴ്ന്നു വായുകോണ് ഉയര്ന്ന് ഭൂമി അഗ്നി വീഥി എന്ന് പറയുന്നു –ഇവിടെ താമസിക്കുന്നവര്ക്ക് ധന നഷ്ടം ഉണ്ടാകുന്നു –തെക്ക് താഴ്ന്നു വടക്ക് ഉയര്ന്നു ഭൂമി കാല വീഥി എന്ന് പറയുന്നു –ഇതു മരണ ഭയം ജനിപ്പിക്കുന്നു –നിര്രുതി കോണ് താഴ്ന്നു ഈശാനു കോണ് ഉയര്ന്നരതിനെ ഭൂത വീഥി എന്ന് പറയുന്നു –ഇതു സര്വഴ വിധ നാശവും ഉണ്ടാക്കുന്നു .-പടിഞ്ഞാറ് താഴ്ന്നും കിഴക്ക് ഉയര്ന്ന തും വാര വീഥി –ഇവിടെ ദാരിദ്യം ജനിക്കുന്നു –വടക്ക് താഴ്ന്നു തെക്ക് ഉയര്ന്നിവരിക്കുന്ന ഭൂമിയെ ഗജ വീഥി എന്ന് പറയുന്നു ഇവിടെ ധന വൃദ്ധി ഉണ്ടാകും -ഈശാണ കോണ് താഴ്ന്നും നിരുതി കോണ് ഉയര്ന്നിതിനെ ധാന്യവീഥി എന്ന് പറയുന്നു –ഇവിടെ എല്ലാ വിധത്തിലും അഭിവൃദ്ധി ഉണ്ടാകുന്നു
കോണിനെക്കുറിച്ചു പറയുന്നതിന് മുന്പ്് ദിക്കിനെ കുറിച്ച് പറയണം –ഇപ്പോള് വടക്കുനോക്കി യന്ത്രം /compass ഉള്ളതുകൊണ്ട് ദിക്ക് കണ്ടു പിടിക്കാന് പാടില്ല .അതിനു മുന്പ് രണ്ടു ദിവസം എടുക്കുമത്രെ –ഒരു കുറ്റി വച്ചു അതിന്റെ നിഴല് വീഴുന്നതും കാത്തു-പിന്നെ വൃത്തം വരച്ചു –അങ്ങനെ രണ്ടു ദിവസം വേണം –
ദിക്ക് എട്ടു എണ്ണം, വടക്ക് ,പ്രദക്ഷിണമായി പോകുമ്പോള് 90 ഡിഗ്രി കഴിഞ്ഞു കിഴക്ക് വീണ്ടും 90 ഡിഗ്രി കഴിഞ്ഞു തെക്ക് –വീണ്ടും 90 ഡിഗ്രി കഴിഞ്ഞു പടിഞ്ഞാറ് –ഇവയുടെ ഇടയില് ഓരോ ദിക്ക് കൂടി വടക്ക് കിഴക്ക് [ഈശാന കോണ് ] തെക്ക് കിഴക്ക് [അഗ്നി കോണ് ] തെക്ക് പടിഞ്ഞാറി [നിരൃതികോണ് –കന്നി മൂല ] വടക്ക് –പടിഞ്ഞാറ് [വായു കോണ് ] ഇങ്ങനെ
പക്ഷെ ഭവനങ്ങള് ഏതെങ്കിലും പ്രധാന അച്ചു തണ്ട് –ഒന്നുകില് കിഴക്ക് –പടിഞ്ഞാറ് –അല്ലെങ്കില് തെക്ക് –വടക്ക് –ഈ ലൈനില് സമാന്തരമായി മാത്രമേ നിര്മിക്കാറുള്ളൂ –അല്ലാതുള്ളതിനെ വിദിക്കുകള് എന്ന് പറയുന്നു –
യോനി -/ദിക്ക് സംഖ്യ;;;;
ഓരോ ദിക്കിനും ഓരോ സംഖ്യ ഉണ്ട് –കിഴക്കിന് 1 തെക്കിന് 3പടിഞ്ഞാറിന് 5 വടക്കിനു 7 ബാക്കി ഉള്ളവ ഇതിന്റെ1 ഇടയിള്ള്ളതിനു പക്ഷെ സ്വീകാര്യമല്ല –കിഴക്കിനി എന്ന് വച്ചാല് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നോക്കി നില്കുന്നത് എന്ന് അര്ഥംവ –തെക്കിനി എന്ന് വച്ചാല് തെക്ക് നിന്ന് വടക്കോട്ട് നോക്കി നില്കുന്നത് എന്ന് അര്ഥംറ –ഏതു ദിക്കിലാണോ വീട് വയ്ക്കുന്നത് ആ ദിക്കിന് അനുയോഗ്യമായ അളവുകള് മാത്രമേ സ്വീകാര്യമാകുകയുള്ളൂ
സൂത്രങ്ങള് ---വാസ്തു ശാസ്ത്രത്തില് സൂത്രങ്ങള് പ്രധാന ഘടകം ആണ് .കിഴക്ക് പടിഞ്ഞാറ് ആയി ഉള്ളതിനെ ബ്രഹ്മ സൂത്ര മെന്നും തെക്ക് വടക്ക് ആയി ഉള്ളതിനെ യമ സൂത്രം എന്നും പറയുന്നു –ഏതു ദിക്കിലോട്ടു നോക്കിയാണോ വീട് നില്കുന്നത് ആ ദിക്കിലോട്ടു നോക്കുന്ന സൂത്രം പ്രധാന സൂത്രം ആയി പരിഗണിക്കുന്നു –
സൂത്ര ദ്വാരം –അതായത് സൂത്രത്തിന്റെ വീതി –ഇതു കണക്കാന് നേരത്തെ നമ്മള് സംസാരിച്ച വാസ്തു മണ്ടലത്തിന്റെൂ ഒരു വശത്തിനെ 9 ആയി ഭാഗിച്ചു ആ ഒരു ഭാഗത്തിനെ വീണ്ടും 12 ആയി ഭാഗിച്ചു കിട്ടുന്നത് എങ്കിലും വേണം –ഇപ്പോള് നാം പല സ്ഥലങ്ങളിലും ഒരു പൈപ്പ് ദ്വാരം ഇട്ടു സംതൃപ്തി പെടുന്നത് കാണാം അത് പോര എന്ന് എല്ലാ കൂട്ടുകാരെയും അറിയിച്ചു കൊള്ളട്ടെ –മാത്രവുമല്ല പ്രധാനെ സൂത്രത്തിന്റെ പൊക്കം കുറഞ്ഞത് ഒരു ജന്നലിന്റെ പൊക്കം എങ്കിലും വേണം –വാതില് ഉണ്ടെങ്കില് അത്രയും നല്ലത് .
ഇനി ഈ ഇരു സൂത്രങ്ങളും കൂടി ചേരുന്ന വീട്ടിന്റെ അകത്തെ സാങ്കല്പിക ബിന്ദു നെ ബ്രഹ്മ സൂത്രം എന്ന് പറയുന്നു –ആ ബിന്ദു എല് യാതൊരു സ്ഥിരം structure ഉം പാടില്ല –ഇനി ഈ ബിന്ദുവില് നിന്ന് 4 മൂലയിലെയ്ക്കും കൂടാതെ 4 വശത്തിന്റെ മദ്ധ്യ ഭാഗത്തെയ്ക്കും ഒരു സാങ്കല്പിക രേഖ പോകുന്നു [വിശദ വിവരം പിന്നീട് ] ആ രേഖകള് കെട്ടിടത്തിന്റെ പുറം ചുമര് വരെ മാത്രമല്ല –വാസ്തു മണ്ഡലത്തിന്റെക അതിര്ത്തി വരെ പോകും –ഇതില് നിന്ന് വ്യക്തമല്ലേ ആ രേഖയെ തടസ്സപ്പെടുത്തുന്ന വിധത്തില് യാതൊരു വിധ സ്ഥിരം structure ഉം പാടില്ല ,കിണര് .പട്ടിപുര ,ഔട്ട് ഹൌസ് ,സെപ്ടിക് റാങ്ക് പക്ഷിക്കൂട് ,കന്നുകാലിപ്പുര മുതലായവ [വിശദ വിവരം പിന്നീട് ]
എന്നാലും അല്പം പറയാം
കിഴക്ക് സൂത്രം വേധിച്ചാല് -സ്വാമിവിരഹം
തെക്ക് –ശത്രു പീഡ
പടിഞ്ഞാറ് –ധനഹാനി
വടക്ക് – കുലനാശം
വടക്ക് –കിഴക്ക് –ധാന്യഹാനി
തെക്ക് –കിഴക്ക് –കുഷ്ഠരോഗം [സ്കിന് pblm]
തെക്ക് –പടിഞ്ഞാറ് –പുത്ര നാശം
വടക്ക് –പടിഞ്ഞാറ് –രോഗ പ്രീഡ -വായു രോഗം ,വാത രോഗം മുതലായ
ദിക്ക് സംഖ്യ ഒരു പ്രധാന കാര്യമാണെന്ന് –ഇനി കെട്ടിടത്തിനു നക്ഷത്രം ,വയസ്സ് തിഥി, കരണം ,ആഴ്ച, വരവ് ,ചെലവു എന്നിവയും ഉണ്ട് –ഇതില് നിന്നും ഒരു കാര്യം വ്യക്തമാണല്ലോ വീട് അതില് വസിക്കുന്നവരുമായി അഭേദ്യ ബന്ധം വേണമെന്ന് –അതായത് അവരുടെ ഓരോരുത്തരുടെയും നക്ഷത്രമായി വേധം പാടില്ല –കൂടാതെ വയസ്സ് –വാര്ധക്യമോ / മരണമോ പാടില്ല –കൂടാതെ തിഥി അനുയോജ്യം ആകണം/ കരണം –വിഷ്ടി പോലെ ആകരുത് /ആഴ്ച –ശുഭം ആകണം ഏറ്റവും പ്രധാനം വരവ് ചെലവിനെക്കള് ഉയര്ന്നചത് ആയിരിക്കണം – ഓരോ മുറിയും അതാതു സ്ഥാനത്തു വരണം കൂടാതെ ഓരോമുറിയും മേല് പറഞ്ഞപോലെ വയസ്സും ,നക്ഷത്രവും തിതിയും,ആഴ്ചയും വരവ് ചെലവും നോക്കണം ,അത് ആര്ക് വേണ്ടിയാണോ ഉദ്യെശിക്കുന്നത് ആ ആളിന് നോക്കുന്നത് ഉചിതം ,അടുക്കള ആ വീട്ടമ്മയെ പരിഗണിച്ചു വേണം അങ്ങനെ ഒട്ടനവധി – ഇതിനു ശേഷം ചുമര് thick കണക്കാക്കണം –ചുമര് പൊക്കവും
മുന്പ്െ എല്ലാം ഒറ്റ നില കെട്ടിടങ്ങള് ആയിരുന്നു ,ഇന്ന് ആ അവസ്ഥ മാറി –രണ്ടു നില ഒരു നാട്ടു നടപ്പ് പോലെ ആയി –എന്നാലും നിര്ഭാനഗ്യമെന്നു പറയട്ടെ ഇപ്പോഴും പല വാസ്തു വിദ്യ കൈകാര്യം ചെയ്യുന്നവരും താഴത്തെ നില മാത്രം നോക്കിയാല് മതി എന്ന് പറയുന്നു –എന്റെ അഭിപ്രായത്തില് അത് തെറ്റാണ് മുന്പ്യ ഒരു നില മാത്രം ഉണ്ടായിരുന്നത് കൊണ്ട് പഴയ ബൂക്കുകളിലോക്കെ അങ്ങനെ .ഇന്ന് ഉള്ള രണ്ടു നിലയിലും യോനി/ദിക്ക് അനുസരിച്ച് ചുറ്റളവ് നിശ്ചയിക്കണം ,തഴത്തെതിന്റെ അത്രയും ഇല്ലെങ്കിലും ഉള്ളത് ദിക്ക് സംഖ്യ അനുസരിച്ച് വേണം –ഇതാണ് എന്റെ അഭിപ്ര്രായം –
വീട്ടിനു മൊത്തത്തില് ഉള്ളതുപോലെ-- ഓരോ മുറിയ്ക്കും അത് കൈകാര്യം ചെയ്യുന്നവരുടെ നക്ഷത്രം അനുസരിച്ച് വേണം ചുറ്റളവും നിശ്ചയിക്കുവാന്‍ അത് വഴി ദിക്ക് സംഖ്യയും തീര്ച്ചിപ്പെടുത്തുവാന് ,എന്തിനു ഭാര്യ –ഭര്ത്താ വിന്റെ നക്ഷത്രം അനുസരിച്ച് വേണം ശയ്യ പോലും രൂപപ്പെടുത്തുവാന് -അടുക്കള രൂപപ്പെടുത്തുമ്പോള് അത് കൈകാര്യം ചെയ്യുന്നവരുടെ നക്ഷത്രം കൂടി പരിഗണിക്കണം –ഒരു furniture പോലും അത് കൈകാര്യം ചെയ്യുന്നവരുടെ നക്ഷത്രവുമായി യോജിക്കണം –
staircase ഒരിക്കലും അപ്രദക്ഷിണമാകരുത്
ഇപ്പോള് വീട്ടിനു നമ്മേപോലെ ജീവനും മനസ്സും ഉണ്ടെന്നു മനസ്സിലായല്ലോ ,
ഇനി വീട്ടിന്റെ ഓരോ റൂമിനും ഓരോ സ്ഥാനം ഉണ്ട് എത്ര വലിയ വീടായാലും ചെറിയ വീടായാലും-
ജന്നലുകളും വാതിലുകളും- ഇന്ന് നമ്മുടെ വീട്ടിന്റെ മിക്ക ജന്നലുകളും വാതിലുകളും ഒരേ അളവ് ആണ് –അത് തെറ്റ് ആണ് –ഓരോ വശത്തേയ്ക്കും അതിന്റെ ദര്സനം അനുസരിച്ച് മാറും –പോരാത്തതിന് മുന്വേശത്തേ വാതില് മറ്റു വാതിലിനെക്കാള് അല്പം പൊക്കം കുറയ്ക്കും- എനര്ജിന വെളിയില് പോകാതിരിക്കുവാന് വേണ്ടി ,
കൂടാതെ വാതിലുകാലോ ജന്നലുകാലോ നേര്ക്ക് ‌ നേര് കൃത്യം മായി വയ്ക്കരുത് –അല്പം ഗമനം –പ്രദക്ഷിണം/
clockwise ആയി വയ്ക്കണം –മുന്പ്ര ഒക്കെ മരം മുറിക്കുന്നതിനു പ്രത്യേക മുഹൂര്ത്തംi നോക്കും, എന്നിട്ട് പണി തുടങ്ങുമ്പോള് ആദ്യം വീഴുന്ന ചീള് തെറിച്ചു ഇവിടെ വീഴുന്നുവോ അത് രാശി ആയി കണക്കാക്കി ഫലം പറയുമായിരുന്നു –
ഇന്നു കൂടുതലും റെഡി made ആണ് വാങ്ങുന്നത് അതിന്റെ ദോഷം –പഴയത് ആണെങ്കില് ശാപബാധ ഉള്ളതാണോ എന്ന് ഗണിച്ചു നോക്കാതെ വാങ്ങരുത് –കൂടത്തെ ഒരു വീട്ടിനു മുഴുവനും ഒരു മരത്തിന്റെ തടി കിട്ടിയില്ല എങ്കിലും ഒരു വാതിലിനും ജന്നളിനുമൊക്കെ ഒരു മരത്തിന്റെ തടി ആണ് നല്ലത് ,അതും മരം എങ്ങനെ നിന്നുവോ അത് പോലെ തല മുകളിലായി നിര്മിിക്കണം
ആദ്യം ഭൂമി പൂജ നടത്തിയതിനു ശേഷം ഗ്രിഹാരംഭം തുടങ്ങുന്നതാണ് നല്ലത് –ഏതെങ്കിലും വൃക്ഷങ്ങള് മുറിച്ചു മാറ്റേണ്ടി വരുന്നു വെങ്കില് അതിനു മുന്പ്– നടത്തണം –ഭൂമി ദേവിയുടെ അനുവാദം വാങ്ങല് ചടങ്ങ് നടത്തണം
ഗ്രിഹാരംഭം –കുറ്റി വയ്പ്പ് –മുഹൂര്ത്ത ശങ്കു –എന്നൊക്കെ പറയും
ഗ്രിഹാരംഭാത്തിനു പ്രത്യേക മുഹൂര്ത്തം ഉണ്ടെന്നു കൂടി ഞാന് പറഞ്ഞു കൊള്ളട്ടെ .
ഗ്രിഹനാഥന് കൊണ്ട് വരുന്ന കുറ്റി അനുസരിച്ചും ഫലം ഉണ്ട് –ഉണക്ക മര മായാല് അശഭം ,പാലുള്ളത് ആയാല് ശുഭം ,പുന്നമരമായാല് അത്യുത്തമം ,കുറ്റി അടിക്കുമ്പോള് കീറിപോകുകയോ ചതഞ്ഞുപോകുകയോ ചെയ്താല് അശുഭം-----എന്ന് വിചാരിച്ചു ആരും ഇരുമ്പ് കുറ്റി കൊണ്ട് കൊടുക്കല്ലേ
കൂടാതെ വസ്തുവില് വാസ്തു മണ്ഡലം തിരിക്കുമ്പോള് ഉണ്ടാകുന്ന നിമിത്തങ്ങളെ നോക്കി ഫലം പറയാറുണ്,
ചന്ദനം ,ദേവതാരു ,കരിങ്ങാലി തുടങ്ങിയ സാര ദ്രവ്യങ്ങളെ കൊണ്ടാണ് മുഹൂര്ത്തം കുറ്റി ഉണ്ടാക്കേണ്ടത് –ഇതിനു 36 cm നീളവും ഇതിനെ മൂന്നായി ഭാഗിച്ചു മുകള് ഭാഗത്തിന് 8 വശവും അതിനു താഴെ 12 cm നു 4 വശവും അതിനു താഴെ താമരമൊട്ടു പോലെയും വേണം –മുന്പൊയക്കെ ഈ സമയത്ത് വാദ്യഘോഷങ്ങള് ഉണ്ടാകുമായിരുന്നു –കൂടാതെ മന്ത്രോചാരണങ്ങളും
ഈ മുഹൂര്ത്തമ കുറ്റി എത്ര കാലം നശിക്കാതെ ഇരിക്കുന്നുവോ അത്രയും നല്ലത് –അതുകൊണ്ട് ഒന്നുകില് ആ മൂലയിലെ structurinte ഏതെങ്കിലും ഭാഗത്ത് ഉള്ളിലാകി നിര്മി്ക്കും
കെട്ടിടത്തിന്റെ അടിസ്ഥാനത്തിന് വാസ്തുവുമായി യാതൊരു ബന്ധവും ഇല്ല –എന്നാല് ഇന്ന് കല്ലിടല് ചടങ്ങ് നടത്തുന്നത് അടിസ്ഥാനത്തിലാണ് അത് തെറ്റ് ആണ് –മണ്ണിന്റെ മുകളില് കാണുന്ന ഭാഗത്ത് ആണ് പാദുകം വരുന്നത് –ക്ഷേത്രങ്ങളില്‍ പോലും അങ്ങനെ ആണ് .ചെയ്യേണ്ടത് അടിസ്ഥാനം കെട്ടിടത്തിന്റെ ഉറപ്പിനു വേണ്ടി മാത്രം ആണ് അത് സ്ഥപതിയുടെ നിശ്ചയ പ്രകാരം എത്ര താഴ്ചയിലോ എങ്ങനെ വേണമെങ്കിലോ നിര്മി ക്കാം
അതിനു മുകളിലാണ് പാദുകം സ്ഥാപിക്കേണ്ടത് –അതിനും പ്രത്യേക മുഹൂര്ത്തംമ ഉണ്ടെന്നു കൂടി പറഞ്ഞു കൊള്ളട്ടെ –പാദുകം ചിലപ്പോള് 1/4/5 എണ്ണം കാണും ആദ്യം കന്നിമൂല/നിരൃതികോണ് എല് വയ്ക്കും പിന്നീട് പ്രദക്ഷിണ മായി വായുകോണില് പിന്നീട് ഈശാന കോണില് പിന്നീട് അഗ്നി കോണില് 5 ഉണ്ടെങ്കില് നേരത്തെ പറഞ്ഞ ബ്രഹ്മ സ്ഥാനത്തും –ഇതിന്റെയ ഒക്കെ അടിയില് പഞ്ച ലോഹവും സ്വര്ണബവും ഒക്കെ വയ്ക്കാറുണ്ട് –
ഇതിന്റെക പൊക്കം നിശചയിക്കാറുണ്ട് കണക്കു പ്രകാരം .
ഇതിനുശേഷം ഉചിത മായ സമയം നോക്കി വാതില് ജന്നല് എന്നിവ സ്ഥാപിക്കും
മുന്പൊംക്കെ ഉത്തരം വയ്ക്കുന്ന ദിവസം മുഹൂര്ത്തം നോക്കി ആഘോഷമായി നടത്താറുണ്ട് -ഇപ്പോള് കോണ്ക്രീ റ്റ് ആയതുകൊണ്ട് ആ ചടങ്ങില്ല
കിണര് അല്ലെങ്കില് കൂപം –ഇതിനു ആ വീട്ടിന്റെ ഐശ്വര്യവുമായി അഭേദ്യ ബന്ധം ഉണ്ട് ,മുന്പ്് നമ്മള് ഒരു വീട്ടില് ചെന്നാല് ആദ്യം അവിടത്തെ കിണറിന്റെ അകം നോക്കുമായിരുന്നു –
പലവരും നിര്ഭാെഗ്യവശാ ഇന്നു വീട്ടിനു കുറ്റി വയ്ക്കുന്ന ദിവസം തന്നെ കിണറിനും കുറ്റി വയ്ക്കുന്നു .അത് ഒരിക്കലും പാടില്ലാത്തതാണ് –വീടിന്റെ പാദുകം എങ്കിലും നിര്മിാച്ചു കഴിഞ്ഞിട്ടേ കിണറിനെ കുറിച്ച് ചിന്തിക്കാവൂ –ഇന്നു പല സ്ഥലത്തും കിണര് ഇല്ലാത്തതുകൊണ്ട് കൂടുതല് സംസാരിക്കുന്നത് ഉചിതമല്ല ,മാത്രവുമല്ല അത് വളരെ വലിയ subject ആണ് –ഒന്ന് പറഞ്ഞു പോകാം നമ്മള് നേരത്തെ പഠിച്ച കുംഭം,രാശി ,മീനം രാശി ,മേടം രാശി ,പ്രധാനമായും ഈ മൂന്നു സ്ഥാനങ്ങള് ആണ് മീനം രാശിയിലെ കിണറിലെ വെള്ളത്തിനു മേടം രാശിയെക്കാലും അളവ് കാണും പക്ഷെ സ്വാദ് കുറവായിരിക്കും –ആ വീട്ടിലെ ധനസ്ഥിതിയും അപ്രകാരം ചിന്തിക്കണം
പഞ്ച ശിരസ്സു –ഇതു വേണമെങ്കില് തന്ത്രിയെകൊണ്ട് പൂജ ചെയ്തു വാങ്ങാവുന്നത് –ഇതു മൂന്നു വിധത്തില് വയ്ക്കും ഒന്നുകില് മുന്വീശത്തേ വാതിലിന്റെ വലതു ഭാഗത്തെ തടിയുടെ അടിയില് /അല്ലെങ്കില് നേരത്തെ പറഞ്ഞ ബ്രഹ്മ സ്ഥാനത്തു /ഓരോന്നും ഓരോ മൂലയി സ്ഥാപിച്ചു ആവസാനം അഞ്ചാമത്തേത് ബ്രഹ്മ സ്ഥാനത്തു- വയ്ക്കണം -ചിലര് ഭഗവതിപൂജയും അന്ന് നടത്താറുണ്ട് -എന്നാലും വേറെ തറ രക്ഷ ഒരു ബുക്കിലും കാണുന്നില്ല –വേണമെങ്കില് ഒരു വിശ്വാസത്തിനു വേണ്ടി ഒന്നാകാം –ഞാന് നേരത്തെ പറഞ്ഞ ഏഴു എണ്ണമൊക്കെ ചൂഷണം തന്നെ
പാലുകാച്ചല് ചടങ്ങ് ----
ഇതിനുമുന്പ്ന –തലേദിവസം ആണ് നല്ലത് ആ വീട്ടിന്റെ നിര്മാിണവുമായി ബന്ധപെട്ട ആള്കാവരെ ആദരിക്കണം ,അവര്ക്ക് വസ്ത്രവും ദക്ഷിണയും കൊടുക്കണം –ഇന്നു അത് മധുസേവ യില് ഒതുങ്ങിയത് നിര്ഭാമഗ്യകരം .
പാല് കാച്ചല് ചടങ്ങിനു മുഹൂര്ത്തംന നോക്കാറുണ്ട് –കഴിവതും വാസ്തു ഉണരുന്ന സമയത്ത് ആണ് നല്ലത് അല്ലെങ്കില് ശുക്രന്റെ രാശി നോക്കി
പാലുകാച്ചല് ചടങ്ങിനു മുന്പായി സ്ഥപതിയുടെ കയ്യില് നിന്ന് താക്കോല് വാങ്ങുന്ന ചടങ്ങ് ഉണ്ട്-അതിനുശേഷം പാല് കാച്ചും അടുക്കലയിലല്ല –തെക്ക് പടിഞ്ഞാറെ മൂലയില് =വീട്ടിനു അകത്തു –
ഇവിടെ ആണ് രസകരം--- അറിയാവുന്ന വീട്ടു ഉടമസ്ഥന് bp കൂടുന്നത് ഇവിടെ വച്ചു -പാല് തിളക്കുന്നത് നോക്കി ഫലം ഉണ്ട്
പാത്രത്തിന്റെ കിഴക്ക് ദിക്കില് നിന്ന് ക്ഷീരം തിളച്ചാല് ഗ്രിഹനാഥനു ആയുസ്സും അഭിവൃദ്ധിയും ഉണ്ട്
തെക്ക് –കിഴക്ക് ദിക്കിലാനെങ്കില
ോ മരണത്തെ പേടിക്കണം
തെക്ക് –പടിഞ്ഞാറ് ആണെങ്കില് വിസ്മ്രിതി
പടിഞ്ഞാറ് –രോഗം വരും
വടക്ക് –പടിഞ്ഞാറ് –ധനം നഷ്ടപ്പെടും
വടക്ക് –ആരോഗ്യവും ഐശ്വര്യവും ഉണ്ടാകും
വടക്ക് –കിഴക്ക് ഭാഗത്ത് സര്വവ ഐശ്വര്യവും ഉണ്ടാകും
ഇന്നു വീടുകളുടെ വെളിയില് പല രവിവര്മഐ ചിത്രങ്ങളും വരച്ചു വയ്ക്കുന്നുണ്ട്‌ അത് പാടില്ല എന്ന അഭിപ്രായം പൊതുവെ ഉണ്ട് – ആ അവസ്ഥ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് അല്ല എന്നും പറയാന് പറ്റില്ല ഇപ്പോള് നമ്മുടെ നാട്ടിലെ അത്യാവശ്യം ധനവാന്മാര് മാത്രമാണല്ലോ ഇത്തരം വലിയ വീട് വച്ചു ഇത്തരത്തിലുള്ളവ വരച്ചു വയ്ക്കുന്നത് അവര് മിക്കവാറും പ്രവാസികള് ആയിരിയ്ക്കും –അപ്പോള് ആ അവസ്ഥ വന്നുവെന്ന് പറയാമല്ലോ- കൂടാതെ ദൈവങ്ങളുടെ രൂപം ,പിന്നെ ഗീതോപദേശം അത് പ്രശ്നം ഇല്ല പക്ഷെ അര്ജു നന് വില്ല് കുലയ്ക്കുന്നതു ഒഴിവാക്കണം എന്ന് എനിക്ക് അനുഭവം ഉണ്ട് – അതുപോലെ പക്ഷി മണിമാലയും കൊണ്ട് അകത്തോട്ടു പോകുന്നത് ആകാം പുറത്തോട്ടു പോകുന്നത് വേണ്ട

No comments:

Post a Comment

Note: Only a member of this blog may post a comment.

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...