ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴുതിത്തു തുടങ്ങിയതും പിന്നീടങ്ങോട്ട് ഈ പ്രവർത്തി തുടർന്ന് കൊണ്ടിരുന്നു.
ഞാൻ കൂനഞ്ചേരി അറബിക് കോളേജിൽ പഠിക്കുന്ന സമയത്ത് അവിടുത്തെ സീനിയർ സ്റ്റുഡൻസ് ആണ് ഞങ്ങളുടെ ബാച്ചിന് ഡയറി എത്തിച്ച് തന്നത് 45 രൂപയോ മറ്റോ ആണ് അന്ന് വില. പലരും പറഞ്ഞുകേട്ടിട്ടുണ്ട് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആണ് അവരെ ഡയറിയെഴുതാൻ പ്രചോദിപ്പിച്ചതെന്ന് ഞാനും അതുപോലെ തന്നെ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ച ശേഷമാണ് ഡയറിയെഴുതാൻ തുടങ്ങിയത് എന്ന് വെച്ച് എല്ലാവരും അങ്ങനെയാവണമെന്നില്ല.
2007ല് കോളേജ് ലൈബ്രറിയിൽ നിന്നാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ കാണുന്നതും വായിക്കുന്നതും നാസി തടങ്കൽ പാളയത്തിൽ നിന്നെഴുതിയ ആൻ ഫ്രാങ്കിന്റെ ഡയറിയിൽ ഹിറ്റ്ലറുടെ ക്രൂരത സഹിക്കാൻ പറ്റാതെ ആനും കുടുംബവും ഒളിത്താവളങ്ങളിലേക്ക് താമസം മാറുന്നതും ഓരോ ദിവസവും പേടിച്ച് വിറച്ച് കഴിയുകയും ഭക്ഷണം പോലും ലഭിക്കാൻ ബുദ്ധിമുട്ടുന്നതും വിവരിച്ചിട്ടുണ്ട്.
ഒരു തവണ വായിച്ചാൽ തന്നെ നമുക്ക് മനസ്സിലാവും ആൻ ഡയറി എഴുതുകയല്ല മറിച്ച് കിറ്റിയോട് സംസാരിക്കുകയാണ് എന്ന്, ഡയറി എഴുത്തിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ ആനിനെ അനുകരിക്കാൻ തുടങ്ങി ദയനീയമായി പരാജയപ്പെട്ടു ഞാൻ എഴുതിയത് വായിക്കുമ്പോൾ എനിക്ക് തന്നെ സഹതാപം തോന്നി തുടങ്ങി പിന്നീടങ്ങോട്ട് പ്രധാനപ്പെട്ട സംഭവങ്ങളും മറ്റും മാത്രം നോട്ട് ചെയ്ത് എഴുത്ത് ചുരുക്കി തുടങ്ങി രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് ഡയറി എഴുതുന്ന ട്രാക്കിലേക്ക് എത്തിയത് ചില ദിവസങ്ങളിൽ പേജ് തികയാതെ എഴുത്ത് ചുരുക്കേണ്ടി വരും മറ്റു ചില ദിവസങ്ങളിൽ രണ്ട് വരി മാത്രം എഴുതി നിർത്തും ഇതാണ് പതിവ്.
ഡയറി എഴുത്ത് ഒരു സാഹസികമാണ് സത്യസന്ധമായി എഴുതാനുള്ള ആർജവമുണ്ടാകുമ്പോഴേ അത് ജീവിതത്തോട് നീതി പുലർത്തുകയുള്ളൂ.
ആദ്യമൊക്കെ ഡയറി വീട്ടിൽ വെച്ച് എഴുതാനും അത് വീട്ടിൽ സൂക്ഷിക്കാനും എനിക്ക് പേടിയായിരുന്നു അത് കൊണ്ട് 2008, 2009 ഡയറികൾ സുഹൃത്ത് Syam ന്റെ വീട്ടിൽ നിന്ന് എഴുതി അവിടെ അവന്റെ അലമാരയിൽ വെച്ച് പൂട്ടി തക്കോലും കൊണ്ട് നടക്കലായിരുന്നു പതിവ് അന്ന് അവന്റെ കൈയ്യിൽ പെയർ കീ ഉണ്ടോന്ന് ചിന്തിക്കാനുള്ള ബുദ്ധിക്കുറവുണ്ടായിരുന്നു 😬😬
2010 ൽ പത്താം ക്ലാസ് കഴിഞ്ഞ് +1, +2 തരത്തിലേക്ക് എത്തിയ ശേഷം എനിക്ക് ബാപ്പ വീട്ടിലെ മൂപ്പരുടെ ഒരു പഴയ മേശ തന്നു പിന്നീടങ്ങോട് ഡയറി എഴുതുന്നതും സൂക്ഷിക്കുന്നതും വീട്ടിൽ തന്നെയാക്കി ആദ്യം വീട്ടിലുള്ളോര് കാണതെ എഴുതി പിന്നീട് ഞാൻ അവരെ മൈന്റ് ചെയ്യാൻ പോയിട്ടില്ല അവരും എന്നെ ശ്രദ്ധിക്കാൻ നിന്നില്ല.
2012 വരെ എവിടുന്നേലുമൊക്കെ ഫ്രീയായിട്ട് കിട്ടുന്ന ഡയറിയിലായിരുന്നു എഴുത്ത് അതികവും ശ്യാം തന്നെയാണ് ഡയറി എനിക്ക് എത്തിച്ച് തരാറുള്ളത് 2012 മുതൽ അത് നിർത്തി ഞാൻ മാതൃഭൂമിയുടെ ഡയറി വാങ്ങിത്തുടങ്ങി മാതൃഭൂമിയിൽ വരവ് ചിലവ് കണക്കുകൾ രേഖപ്പെടുത്താനും ചെറിയ കുറിപ്പുകൾ അടയാളപ്പെടുത്താനും പറ്റും അത് പോലെ തന്നെ വലിപ്പവും പേജുമൊക്കെ ഒരേ പോലെ ആയത് കൊണ്ട് സൂക്ഷിക്കാനും എളുപ്പം. അത് കൊണ്ട് തന്നെ കഴിഞ്ഞ ആറ് വർഷവും മാതൃഭൂമി ഡയറി തന്നെ വാങ്ങി 2018ലെ ഡയറിയും മാതൃഭൂമി തന്നെ വാങ്ങി വെച്ചു, എഴുത്ത് തുടങ്ങിയ സമയത്ത് ബോൾ പേനയാണ് ഉപയോഗിച്ചത് അത് പല താളുകളിലും മഷി ഇളകി വൃത്തികേടായി 2013 ൽ ഹീറോ പേനയും ഒരു കുപ്പി മഷിയും വാങ്ങിച്ച് എഴുതി അതിനൊരു പരിഹാരം കണ്ടു. പുതിയതായിട്ട് ഡയറി എഴുതുന്നവർ #Fountain #Pen ഉപയോഗിക്കുന്നതാവും നല്ലത് വർഷങ്ങൾ കഴിഞ്ഞാലും നല്ല വൃത്തിയും വെടിപ്പും ഉണ്ടാകും പക്ഷേ നനഞ്ഞാൽ മഷി ഇളകി മാഞ്ഞ് പോകും എന്നത് ഒരു പോരായ്മയാണ്.
ചില ദിവസങ്ങൾ എഴുതാൻ വിട്ടു പോയാൽ അവ ഓർത്തെടുത്ത് എഴുതാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പുതിയ സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ഫോട്ടോ ഫോണിൽ എടുത്ത് വെക്കും അതിന്റെ സമയവും തിയ്യതിയും ആസ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങളും പെട്ടന്ന് ഓർമ്മിച്ച് വെക്കാനും സഹായിക്കും കുറേ ദിവസം തുടർച്ചയായി ഡയറിയെഴുതാൻ വിട്ട് പോയാൽ അവസാന ദിവസം തൊട്ട് മുൻപോട്ട് എഴുതാൻ തുടങ്ങും അവ കൃത്യമായി ഓർമ്മിച്ചെടുക്കാൻ സഹായിക്കും. നമുക്കും എഴുത്ത് വഴങ്ങും എന്നതിന്റെ പ്രധാന ഉദാഹരണമാണു ഡയറി ഒരു തരത്തിൽ പറഞ്ഞാൽ ഭാഷാ പരിശീലന കളരി പലർക്കും എഴുതാൻ മടിയായിരിക്കും പക്ഷേ ദിവസം ഒരു അഞ്ച് മിനിറ്റ് ചിലവഴിച്ചാൽ വർഷങ്ങൾ കഴിഞ്ഞ് പഴയ ഡയറിയുടെ ഓരോ താൾ മറച്ചു നോക്കുമ്പോഴും മറന്ന് പോയതും സ്വയം മറച്ചു വെച്ചതും വേദന സമ്മാനിച്ച് പറന്നകന്നതുമായ പല മുഖങ്ങളും ഓർമ്മകളും മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരിക്കും.
പലരും കഴിഞ്ഞ വർഷം ഡയറി വാങ്ങി എഴുത്ത് തുടങ്ങിയവരായിരിക്കും ചില ദിവസങ്ങൾ എഴുതാൻ വിട്ട് പോയാൽ പിന്നെ എഴുതാമെന്ന് കരുതി മാറ്റി വെച്ചിട്ടുണ്ടാകും ഇത്തവണ കഴിഞ്ഞ വര്ഷത്തെപ്പോലെ നിർത്തിവെക്കാതെ സമയം കിട്ടുന്നതിനനുസരിച്ച് എഴുതിത്തുടങ്ങുക സമയം ഇനിയും വൈകിയിട്ടില്ല.....
#2018 ൽ ഡയറി എഴുതാൻ ഞാൻ ചിലരെ challenge ചെയ്യുന്നു :-P
വെല്ല് വിളി ഏറ്റെടുക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്ത് പുതിയ ഒരാളെയെങ്കിലും ഡയറി എഴുതാൻ challenge ചെയ്യുക.
ഇത് എത്രത്തോളം വിജയകരമാകുമെന്ന് എനിക്കറിയില്ല. fb യിൽ 100ൽ താഴെ ഫോളോവേഴ്സും ചുരുക്കം ചില സുഹൃത്തുക്കളും ഉള്ള ഒരാൾക്ക് ഇത് എല്ലാവരിലും എത്തിക്കാൻ പറ്റികയില്ല എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
#എന്റെ #ഡയറി #2018 #Diary #challenge
ജംഷീർ കെ കെ

No comments:
Post a Comment
Note: Only a member of this blog may post a comment.