Method 01 :
Thumb rule method :
I know from my past experience that a normal residential building needs around 3 to 4 Kg of steel per sqft .of built up. This data has been worked out from the previous projects . I also recommend to each student to keep this statistics updated for their projects.
Suppose you ask me how much steel shall be required for a residential project where built up area is say 22,000 Sqft.
My immediate answer would be 22,000 x 4 = 88,000 Kg or 44 MT.
Such method is useful for arriving at the purchase quantity or for taking quotations from the steel traders. There could be variations depending upon the design philosophy.
Method 02 :
From Bill of quantities .
Quantities of various RCC elements are known from the bill of quantities.
Now suppose we know that footings need 50 Kg/CuM of reinf. steel so an if the quantity of footings is 100 CuM , we come to know that reinf in footings shall be 50*100 = 5000 Kg or 5 MT.
Method 03 :
This is the most accurate method .
We take the RCC drawing and for each element , calculate the cutting length and nos for each of the bars.
Schedule of bar weight is also available.
Thus , we can find out :
W = N*CL*U
W : reinforcement weight.
N : Numbers
CL : cutting length
U : Unit weight of the bar
It is advisable to prepare a bar bending schedule which is very scientific method and is also useful for cross checking at site.
Hope there is enough clarity now !
ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയതവരുടെയും മാത്രം കഥയല്ല . സ്നേഹിച്ചവരുടെയും കൂടിയാണ് (മാധവികുട്ടി)
Monday, February 29, 2016
CAN ANYONE TELL ME HOW STEEL QUANTITY IS CALCULATED IN THE CONSTRUCTION OF A BUILDING, LIKE FOOTINGS, BEAMS, COLUMNS, AND SLABS? HOW WOUL…
Sunday, February 28, 2016
പുതുസംരംഭകര്‍ക്ക് വിജയിക്കാന്‍ ഇതാ 7 വഴികള്‍
.സ്വന്തമായി ഒരു സംരംഭം പലരുടെയും തീവ്രസ്വപ്നമാണ്. എന്നാല്‍ അതിനായി തുനിഞ്ഞിറങ്ങുന്നവര്‍ ചുരുക്കമാണ്. നിങ്ങളുടെ ആ സ്വപ്നങ്ങളെ യാഥാര്ത്ഥ്യത്തിലെത്തിക്കണ്ടേ? അതിന് സഹായിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതാ
1. വേണ്ടത് ശരിയായ തുടക്കം
നിങ്ങള്‍ ഏത് ആശയം അല്ലെങ്കില്‍ ഉല്പ്പന്നമാണോ തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ബിസിനസിന്റെ വിജയം. ഏറെ വളര്ച്ചാസാധ്യകളുള്ളതും ആരും കണ്ടെത്താത്തതുമായ `നിഷ്' മാര്‍ക്കറ്റ് കണ്ടെത്തുക. ഏറ്റവും വില കുറച്ച് കൊടുക്കുന്ന എതിരാളിയുമായി മല്‍സരിക്കാന്‍ പോകാതിരിക്കുക. നിങ്ങളുടെ ഉല്‍പ്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിന് ഒരു തനതുപ്രത്യേകത കണ്ടെത്തുക. ഉപഭോക്താവിന് നിങ്ങള്‍ നല്കുന്ന ആ പ്രത്യേകമൂല്യത്തിന് ഉതകുന്ന വില ഈടാക്കുക.
നിങ്ങള്‍ക്കറിയാവുന്ന, നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ~ഒരു കാര്യം ഓര്‍ക്കുക, ഭാവിയെന്താകുമെന്ന് നമുക്കറിയില്ല. നാളെ ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ജോലിയോ ബിസിനസോ ഇന്ന് നിലനില്‍ക്കുന്നുണ്ടാകില്ല. ഭാവിയിലെ അവസരങ്ങള്‍ മറ്റൊന്നാകാം. അതുകൊണ്ട് തന്നെ മറ്റൊരാളെ അനുകരിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല.
സംരംഭത്തിന്റെ ശരിയായ ആരംഭത്തിന് ബിസിനസ് എന്ന ആശയം നിങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെടണം. കൂടാതെ വിജയിക്കാന്‍ നിങ്ങളുടെ ആശയം നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടമായോ എന്ന പരിശോധിക്കുന്നതും നല്ലതായിരിക്കും. മികച്ച വരുമാനം നേടാനും സമ്പത്ത് കെട്ടിപ്പടുക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക. വിപണിയുടെ ആവശ്യം നിറവേറ്റുക എന്നതിനപ്പുറം ഉപഭോക്താക്കളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം.
2. സിസ്റ്റം ആവിഷ്കരിക്കുക
എല്ലാ ബിസിനസിന്റെയും അടിസ്ഥാനം മികച്ച ഫിനാന്‍ഷ്യല്‍ സിസ്റ്റമാണ്. തനിക്കും തന്റെ കുടുംബത്തിനും ആവശ്യമായ വരുമാനം ലഭിക്കാന്‍ താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് സ്വയം ചോദിക്കുക. ആദ്യം തന്നെ ഒരു പേഴ്സണല്‍ ബജറ്റ് തയ്യാറാക്കിയാല്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ എത്ര പണം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാകും. അതിനുശേഷം ബിസിനസ് ബജറ്റിലേക്കും സെയ്ല്‍സ് പ്ലാനിംഗിലേക്കും കടക്കാം. അപ്പോള്‍ ലാഭത്തിലെത്താന്‍ എത്രമാത്രം വില്‍പ്പന ഉണ്ടാകണമെന്ന് മനസിലാകും. ആദ്യം വരാവുന്ന ചെലവുകളുടെ കണക്ക്, പ്രവര്‍ത്തനച്ചെലവുകളുടെ കണക്ക്, എക്കൗണ്ടിംഗ് സോഫ്റ്റ്വെയര് എന്നിവയെല്ലാം വിജയത്തിന് അത്യന്താപേക്ഷിതമാണ്.
3. വില്പ്പനക്കാരന് (സെയ്ല്സ്മാന്) ആകുക
ഭൂരിഭാഗം പേര്‍ക്കും ഇതത്ര ഇഷ്ടമല്ല. എന്നാലും നിങ്ങള്‍ ബിസിനസിലാണെങ്കില്‍ നിങ്ങള്‍ വില്‍ക്കണം. നിങ്ങള്‍ ആരംഭഘട്ടത്തിലായതുകൊണ്ട് എല്ലാവരെയും ആകര്‍ഷിക്കാനുതകുന്ന പരസ്യങ്ങള്‍ നല്‍കാനുള്ള പരസ്യബജറ്റ് ഉണ്ടാകില്ല. അതിനാല്‍ നിഷ് മാര്‍ക്കറ്റിന് ഊന്നല്‍ കൊടുത്ത്, നിങ്ങള്‍ ലക്ഷ്യംവെക്കുന്ന ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുക. മികച്ച റഫറലുകള്‍ നേടുക. നിങ്ങള്‍ തന്നെ നേരിട്ടിറങ്ങി പരമാവധി ആളുകളോട് സംസാരിക്കുക. ഉപഭോക്താക്കളെ നേടാന്‍ സഹായിക്കുന്ന സംഘടനകളിലും മറ്റും അംഗമാകുക. നിങ്ങളുടെ മാര്‍ക്കറ്റിലെ ഒരു വിസിബിള്‍ പാര്‍ട്ട് ആകുക. അതിനുശേഷം നിങ്ങള്‍ക്കറിയാവുന്ന ആളുകളില്‍ നിന്ന് വില്‍പ്പന ആരംഭിക്കുക. പിന്നീട് വിപുലമായ രീതിയിലേക്ക് നീങ്ങാം.
4. ഭാവിയിലേക്കുള്ള വിഷന്‍ ഉണ്ടാകണം
നിങ്ങള്‍ നിങ്ങള്‍ക്കായി ഒരു ജോലി കണ്ടെത്തുകയല്ല ചെയ്തിരിക്കുന്നത്, നിങ്ങള്‍ ഒരു കമ്പനിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവിയിലേക്ക് ചിന്തിക്കുക. നിങ്ങളുടെ സ്ഥാപനത്തെ എത്ര മാത്രം വളര്‍ത്തണം? നിങ്ങള്‍ക്ക് എത്രമാത്രം വില്‍പ്പന വേണം? ലാഭം എത്രവേണം? എത്ര ജീവനക്കാര്‍ വേണം? ഇതിനെല്ലാമുള്ള നിങ്ങളുടെ ഉത്തരം നിങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കും.
5. പ്രവര്‍ത്തനങ്ങളെ സിസ്റ്റമൈസ് ചെയ്യുക
ആദ്യം പറഞ്ഞതുപോലെ നിങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുകയല്ല, മറിച്ച് ബിസിനസിന് തുടക്കമിട്ടിരിക്കുകയാണെന്ന് സ്വയം തിരിച്ചറിയുക. സ്ഥാപനത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങളിലൂടെയേ നടക്കൂ എന്നും നിങ്ങളുടെ അഭാവത്തില്‍ എല്ലാം നിശ്ചലമാകും എന്ന അവസ്ഥയിലുമായാല് നിങ്ങളുടേത് ഒരു ബിസിനസല്ല, ഒരു സ്വയം തൊഴില്‍ മാത്രമാണ്. എല്ലാ പ്രവര്‍ത്തനങ്ങളും സിസ്റ്റമൈസ് ചെയ്യുന്നതിലൂടെ ഇതിനെ മറികടക്കാം. ആവശ്യമെങ്കില്‍ ഇതിനായി പുറമേ നിന്ന് ഏതെങ്കിലും കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ സഹായം തേടാം.
6. അവസരങ്ങള്‍ കണ്ടെത്തുക
ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ ആളുകളോടൊപ്പമായിരുന്നതാണ് പലരുടെയും വിജയത്തിന്റെ കാരണം. ഇതെല്ലാം വിജയത്തിന്റെ ഘടകങ്ങളാണ്. ബിസിനസുകാരന് എന്ന നിലയില്‍ നിങ്ങളുടെ കോര്‍ ഫോക്കസിനെക്കുറിച്ചും അതെങ്ങനെ ഉപഭോക്താക്കളെ സേവിക്കുമെന്നതിനെക്കുറിച്ചും വ്യക്തത ഉണ്ടാകണം. ബില്‍ പേ ചെയ്യുന്നതെന്താണോ അതാണ് നിങ്ങളുടെ കോര്‍ ബിസിനസ്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് നിങ്ങളുടെ കോര്‍ ബിസിനസ് ഫോക്കസുമായി തട്ടിച്ച് നോക്കുക. നിങ്ങളുടെ ബിസിനസിന്റെ വിഷനുമായി ചേരുന്നുണ്ടെങ്കില്‍ ഭാഗ്യം മികച്ചതാണ്.
നിങ്ങള്‍ക്ക് നീണ്ട കാലത്തേക്ക് പ്രയോജനം നല്കുന്ന അവസരങ്ങളെ കണ്ടെത്തി ഉപയോഗിക്കുക. മക്ഡൊണാള്‍ഡ്സ് തന്നെയാണ് ഇതിന് മികച്ച ഉദാഹരണം. റേ ക്രോക്ക് സ്ഥാപിച്ച ചെറിയ സംരംഭം ഇന്ന് ഏറ്റവുമധികം ഫ്രാഞ്ചൈസികളുള്ള, സ്ഥിരതയുള്ള ഉല്‍പ്പന്നവും സിസ്റ്റവുമുള്ള സംരംഭമാണ്. ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ് ആരോഗ്യകരമായ സാലഡ് പോലുള്ള വിഭവങ്ങളുമായി വിപണിയിലെ അവസരങ്ങളെ ഉപയോഗിക്കുകയാണ് ഈ സംരംഭം.
7. എക്സിറ്റ് പ്ലാന്‍ വേണം
ബിസിനസിനോട് ഉടമയ്ക്ക് വൈകാരിക ബന്ധമുണ്ടായിരുന്ന നാളുകള്‍ പോയി. അതിവേഗതയുടെ ഇക്കാലത്ത് ആവശ്യമെങ്കില്‍ നിങ്ങളുടെ ബിസിനസ് വില്ക്കാന് വരെ തയ്യാറാകണം. എന്താണ് അടുത്തതെന്ന് നിങ്ങളോടുതന്നെ ചോദിക്കുക.ഭാവിയില്‍ ആരെങ്കിലും വാങ്ങാന്‍ വന്നാല്‍ എന്ത് ആസ്തിയുണ്ടാകണമെന്നും സ്വയം ചോദിക്കുക. ഒരിക്കല്‍ നിങ്ങള്‍ വില്ക്കാന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വില്ക്കാന് എന്തെങ്കിലും ഉണ്ടാകണം- ഒരു പ്ലാന്‍, വിഷന്‍, ബ്രാന്‍ഡ്, എക്വിപ്മെന്റ്, സിസ്റ്റം അങ്ങനെ പലതും. ഇവയെല്ലാം കണക്കാക്കി നിങ്ങളുടെ സ്ഥാപനത്തിന്റെ ഭാവിമൂല്യം കണ്ടെത്തുക.
What is a Kindle ? എന്താണ് കിൻ്റിൽ ?
Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...

-
ആമുഖം ------ ബ്രഹ്മാവില്‍ നിന്നും ഉത്ഭവിച്ചു എന്ന് പറയുന്ന 4 വേദങ്ങളില്‍ അഥര്വല വേദത്തിലെ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ കുറിച്ച് പ്ര...
-
ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴു...
-
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ലൈബ്രറിയിലെ ചേച്ചിയുടെ സെലക്ഷനായിരുന്നു സുഗന്ധി, ഞാൻ പൗലോ കൊയ്ലോയുടെ "ഇലവൻ മിനിറ്റ്സ്" തപ്പിപ്പി...