Friday, August 4, 2017

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ലൈബ്രറിയിലെ ചേച്ചിയുടെ സെലക്ഷനായിരുന്നു സുഗന്ധി, ഞാൻ പൗലോ കൊയ്‌ലോയുടെ "ഇലവൻ മിനിറ്റ്സ്" തപ്പിപ്പിടിച്ച് കൊണ്ടു വന്നപ്പോൾ ഇതൊന്ന് വായിച്ച് നോക്കിയിട്ട് അഭിപ്രായം പറയ് എങ്ങനെയുണ്ടെന്ന്. ഒരാളിപ്പോൾ കൊണ്ടുവന്നിട്ടേയുള്ളൂ എന്ന് പറഞ്ഞ് വെച്ച് നീട്ടി, എന്റെ കൈയ്യിലിരിക്കുന്ന പൗലോ കെയ്ലോ കക്ഷത്ത് വെച്ച് സുഗന്ധിയെടുത്ത് മറിച്ച് നോക്കി 295 പേജുണ്ട് ഉത്തരത്തിലുള്ളത് കിട്ടുകയും വേണം എന്നാൽ കക്ഷത്തിലുള്ളത് പോവുകയുമരുത് മനസില്ലാ മനസ്സോടെ ഉത്തരത്തിലുള്ളതെടുത്തു കക്ഷത്തിലുള്ളത് ചില്ലലമാരയിൽ വെച്ചിട്ട് നിന്നെ പിന്നെ കണ്ടോളാം എന്നും പറഞ്ഞ് തിരികെ പോന്നു.
ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഒരു പേജ് പോലും മറിച്ച് നോക്കിയതേയില്ല പിന്നെ ഓരു ദിവസവും വെറുതെ എടുത്ത് വായിച്ച് തുടങ്ങി വായനയുടെ ട്രാക്കിൽ കയറിയ ശേഷമാണ് സുഗന്ധി നിസാരക്കാരിയല്ലെന്ന് മനസ്സിലായത്.

പീറ്റർ ദേവാനന്ദം എന്ന സിനിമാ സംവിധായകൻ ലങ്കൻ ആഭ്യന്തര യുദ്ധ കാലത്തെ കുറിച്ച് സർക്കാർ സഹായത്തോടെ തയാറാക്കുന്ന സിനിമക്ക് വേണ്ടി ശ്രീലങ്കയിൽ എത്തുന്നു. സിനിമയുടെ വിവര ശേഖരണത്തിന്റെ ഭാഗമായി തമിഴ് ഇയക്കത്തിൽ ഒരുകാലത്ത് സജീവമായുണ്ടായിരുന്ന സുഗന്ധി എന്ന സ്ത്രീയിലേക്ക് സഞ്ചരിക്കുന്ന പീറ്റർ വളരെ യാദൃച്ഛികമായി " ദേവനായകിയിൻ കതൈയിലേക്ക് " എത്തുന്നതോടെ നോവൽ വായനക്കാരെ ത്രസിപ്പിക്കാൻ തുടങ്ങും.
ശ്രീലങ്കൻ പട്ടാള മേധാവിയായ സിംഹത്തിന്റെ തമിഴ് ഈഴ പോരാളികളോടുള്ള പകയും, ശിക്ഷാ നടപടികളും അതിനയാൾ സ്വീകരിക്കുന്ന മാർഗവും ഒരു തരം പുരുഷ മേൽക്കോയ്മയുടെ ജീർണ്ണത കാണിക്കുന്നുണ്ട്.
അതിനൊടുവിൽ അയാളുടെ മരണവും ഇക്കാലത്ത് നമ്മിൽ പലർക്കും പലപ്പോഴായി ചെയ്യണം എന്ന് തോന്നിയിട്ടുള്ളതുമാവാം. ഒരു യുവതിയുടെ കൈകൊണ്ട് ഒരു പിടച്ചിലിൽ അവസാനിച്ച സിംഹം എവിടെയൊക്കെയോ മഹീന്ദന്റെ സ്വഭാവത്തെ അപ്പാടെ സ്വീകരിച്ചിരിക്കുന്നു.
കഥാപാത്രങ്ങളായ മിക്ക സ്ത്രീകൾക്കും അസാധ്യമായ കരുത്തും ബുദ്ധിയും മനപ്പൂർവ്വം നൽകുന്ന എഴുത്ത് അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ സൂചനകളായി കാണാനേ കഴിയൂ, ബുദ്ധി കൊണ്ടും, ശരീരം കൊണ്ടുമുള്ള ഒരുതരം പകവീട്ടൽ.
ആണ്ടാൾ ദേവനായകിയുടെ " തത്വശാസ്ത്രം " വിജയിക്കുന്നവന്റെ ആശ്രിതയാവുക എന്നതാണ്. അതും ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച്ചയായി തോന്നാം. ആണ്ടാൾ ചെറിയൊരു കാലഘട്ടത്തിന്റെ സ്ത്രീ മുഖമല്ല പകരം യുഗങ്ങളിലൂടെ കടന്നു വന്ന, ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന വിപ്ലവ നായികയുടെ മുഖമാണ്.



ടി ഡി രാമകൃഷ്ണൻ എന്ന അതുല്യ പ്രതിഭയെ വായിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്....ജംഷീർ.കെ.കെ

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...