Sunday, November 1, 2015

ചിന്തിച്ചു നോക്കൂ എന്നിട്ട് വിനിയോഗിക്കൂ നിങ്ങളുടെ ഓരോ വോട്ടും

പ്രിയ സുഹൃത്തുക്കളെ നാളെയും  അഞ്ചാം തിയ്യതിയും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നമ്മളെല്ലാവരും  നമ്മുടെ  വോട്ടവകാശം വിനിയോഗിക്കാൻ പോവുകയാണല്ലോ  അതിനുമുന്നോടിയായി നമ്മൾ  നമ്മുടെ വോട്ടവകാശം ശരിയായരീതിയിൽതന്നെയാണോ വിനിയോഗിക്കാൻ പോകുന്നത് എന്നത് ചിന്തിച്ചുനോക്കേണ്ടതുണ്ട്.
പല പാർട്ടികളും  വലിയ  മോഹന വാക്ദാനവുമായി നമ്മുടെ മുന്നില്  വന്നു കൈനീട്ടി  എന്നാൽ  ഭരണത്തിലെത്തിയാൽ ഇവർക്ക്  വോട്ടുചെയ്യുന്നവരെ ഓർമ്മകാണില്ല മറിച്ച്  കന്നുകാലികളേയും പട്ടിയേയും നോക്കാനെ ഇവർക്ക്  സമയമുള്ളു. രാജ്യം ഭരിക്കുന്ന  NDA ഗവണ്മെന്റ്  ഇന്ന് പട്ടിണിമാറ്റാൻ കണ്ടെത്തിയ മാർഗം പാവപ്പെട്ടവരെ  ചുട്ടുകൊല്ലുകയും  പണക്കാർക്ക് വേണ്ടി  ഭരിക്കുകയുമാണ്.  ഇത് മാത്രമല്ല  മനുഷ്യന് മാടിൻറെ വിലപോലും കൽപ്പിക്കാതെ മനുഷ്യരെ കൂട്ടക്കൊലചെയ്യുകയും  ജാതിയുടെയും  മതത്തിൻറെയും പേര്പറഞ്ഞ്  മനുഷ്യരെ  തമ്മിലടിപ്പിക്കുകയുംചെയ്യുന്നത് നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്.  ഇതിനെതിരെ  പോരാടാനുള്ള യഥാര്‍ത്ഥ അവസരമാണ്  നമ്മുടെ മുന്നിൽവന്നിരിക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിക ഇന്ത്യമുഴുവൻ മോഡി തരംഗം അരങ്ങേറിയെങ്കിലും   നമ്മുടെ കൊച്ചു കേരളം   100%  സാക്ഷരത  കൈവരിച്ചതിൻറെ  ഗുണം  മറ്റു സംസ്ഥാനങ്ങൾക്ക് കാട്ടിക്കൊടുത്തു.  മറ്റു  സംസ്ഥാനങ്ങളിൽ അവർക്ക് ഇഷ്ട  ഭക്ഷണം കഴിക്കാൻപോലും ആളുകളെ ഭയക്കണം.
ഈ അവസ്ഥ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ വന്നുകൂട.

നിങ്ങളുടെ  വിലയേറിയവോട്ടുകൾ  മതേതരത്വം സംരക്ഷിക്കാൻവേണ്ടി വിനിയോഗിക്കണമെന്ന്  അഭ്യർഥിക്കുന്നു..
   
                  ജംഷീർ കെ കെ

No comments:

Post a Comment

Note: Only a member of this blog may post a comment.

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...