Monday, May 28, 2018

എന്റെ സൂക്ഷിപ്പുകാരൻ





Google Keep എന്ന വാക്ക് മിക്കവാറും അളുകൾക്ക് സുപരിചിതമായിരിക്കും, പലരും keep ന്റെ ആരാധകരുമായിരിക്കാനും ചാൻസുണ്ട്.
ഞാൻ ആദ്യമായി keep ഉപയോഗിച്ച് തുടങ്ങുന്നത് കഴിഞ്ഞ മാർച്ച് മാസം മുതലാണ് പുതിയ ഫോൺ വാങ്ങിയ ശേഷം ഗുഗിളിന്റെ ഒരു വലിയ സോഫ്റ്റ് വെയർ കളക്ഷൻസ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു ജിയോ 4G ഉള്ളത് കൊണ്ട് downloading വളരെ എളുപ്പമായിരുന്നു Google Keep application download ചെയ്തപ്പോൾ എന്ത് ഉപയോഗമാണ് ഇതുകൊണ്ട് എന്നെനിക്കറിയില്ലായിരുന്നു ആദ്യമൊക്കെ ക്ഷണക്കത്തുകളുടെ ഫോട്ടോ എടുത്ത് കത്തിലുള്ള തിയ്യതിയും മറ്റും നോക്കി ⏰⏰reminder മാത്രം ഉപയോഗിച്ചു പിന്നീട് പല ഫീച്ചറുകളും പരിചയപ്പെട്ട് തുടങ്ങി
Google Keep ന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ നോട്ടുകൾ എഴുതാനും ഫോട്ടോയായിട്ടും🗽🗼 വോയിസായിട്ടുമൊക്കെ🎤🎤 ഗുഗിൾ കീപ്പിൽ Note സേവ് ചെയ്യാനും അത് പോലെ reminder ൽ നമുക്കാവശ്യമുള്ള സമയം⏰ സെറ്റ് ചെയ്താൽ ഓർമ്മപ്പെടുത്താൻ പറ്റുമെന്നുള്ളതാണ്.
കൂടാതെ നമ്മുടെ ഫോണിലുള്ളതോ അല്ലെങ്കിൽ keep ഉപയോഗിച്ച് പുതുതായി എടുത്തതോആയ ഫോട്ടോയിൽ ഉള്ള text നെ നമുക്ക് extract ചെയ്യാൻ പറ്റും

ഫോണിൽ Google Keep download ചെയ്ത ശേഷം application ൽ വലത് വശത്ത് താഴെയായിട്ട് കാണിച്ചിരിക്കുന്ന camera യുടെ ചിഹ്നം ക്ലിക്ക് ചെയ്താൽ take photo or choose image എന്നീങ്ങനെ രണ്ട് ഒപ്ഷൻസ് കാണിക്കും ഫോണിലുള്ള ഫോട്ടോയാണ് വേണ്ടതെങ്കിൽ choose image എടുക്കുക അല്ലെങ്കിൽ take photo യും അതിന് ശേഷം നമ്മൾ എടുത്ത ഫോട്ടോയുടെ മുകളിൽ ക്ലിക്ക് ചെയ്താൽ വലത് വശത്ത് മുകളിലായിട്ട് മൂന്ന് ഡോട്ട് കാണാം അതിൽ ക്ലിക്ക് ചെയ്ത് grab image text ക്ലിക്ക് ചെയ്താൽ ഫോട്ടോയിലുള്ള text താഴെ copy ആവുന്നതാണ്, പക്ഷേ ഇപ്പോൾ ഇംഗ്ലിഷ് മാത്രമാണ് ഇങ്ങനെ ലഭിക്കുന്നത് അത് പോലെത്തന്നെ Internet connection ഉം ആവശ്യമാണ്.

നമുക്കാവശ്യമായ ഒരു സാധനത്തിന്റെ
അല്ലെങ്കിൽ ബാങ്ക് പാസ്സ് ബുക്കിൽ നിന്ന് account number മറ്റൊരാൾക്ക് അയച്ച് കൊടുക്കാൻ പാസ്സ് ബുക്കിന്റെ ഒരു ഫോട്ടോ എടുത്ത് grab image text ഉപയോഗിച്ച്
വിവരങ്ങൾ മറ്റൊരാൾക്ക് അയച്ച് കൊടുക്കാനും അല്ലെങ്കിൽ text ചെയ്ത് സമയം കളയാതെ Note ൽ സേവ് ചെയ്യാനും സഹായിക്കും,
കൂടാതെ ചിത്രങ്ങൾ വരയ്ക്കാനും നമ്മൾ പറയുന്ന കാര്യങ്ങൾ വോയിസ് ഉപയോഗിച്ച് Note ൽ text ആയിട്ട് സേവ് ചെയ്യാനും പറ്റും,

കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ
കമന്റ് ചെയ്യാനും മറ്റും ഞാൻ ഫോണിൽ keep എടുത്ത് മലയാളത്തിൽ എളുപ്പം text ചെയ്ത ശേഷം Google Chrome ൽ അറ്റാച്ച് ചെയ്തു വെച്ച keep ഓപ്പൺ ചെയ്താൽ text അവിടെ നിന്നും കോപ്പി ചെയ്താൽ മതി gmail വഴി Sync ആവുന്നത് കൊണ്ട് നമ്മൾ എഴുതിയ നോട്ട് automatic ആയി കമ്പ്യൂട്ടറിലേക്ക് വന്നോളും.
പിന്നെ തിരക്കുള്ള സമയങ്ങളിൽ ഫേസ്ബുക്കിൽ കാണുന്ന പോസ്റ്റ് copy ചെയ്ത് വെച്ച് ആവശ്യമുള്ള സമയത്ത് എടുത്ത് വായിക്കാനും വളരെ എളുപ്പമാണ്, ഗുഗിളുമായിട്ട് Sync ചെയ്യുന്നത് കൊണ്ട് ഫോൺ കൈയ്യിലില്ലെങ്കിലും നമ്മളുടെ ഡാറ്റ എവിടെ വെച്ച് വേണമെങ്കിലും എടുക്കാൻ എളുപ്പമാണ് അത് പോലെ തന്നെ സുരക്ഷിതവും.

എഴുത്തുകാർക്ക് ഇത് വളരെ ഉപകാരപ്രതമായിട്ടുള്ള ഒരു application കൂടിയാണ്, എന്തെങ്കിലും ഓർമ്മയുള്ള സമയത്ത് കുത്തിക്കുറിച്ചിടാനും എളുപ്പമാണ്,

പിന്നെ ഒരു ഷോപ്പിങ്ങിന് പോകുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ തരംതിരിച്ച് എഴുതിവെക്കാനും അവ ഓർമ്മിപ്പിക്കാനും keep സഹായിക്കും.


പിന്നെ നമുക്കാവശ്യമുള്ള ഫയലുകൾക്ക് ഇഷ്ടമുള്ള നിറം നൽകാനും 📌📌 പിൻ ചെയ്ത് വെക്കാനും കൂടിയുള്ള സൗകര്യവും keep ൽ ലദ്യമാണ്

ഫേസ്ബുക് പോസ്റ്റ്

മടങ്ങാം മഷിപ്പേനയിലേക്ക്



ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ വിദ്യയിൽ വട്ടവിള വിജയകുമാർ എഴുതിയ മടങ്ങാം മഷിപ്പേനയിലേക്ക് എന്ന കുറിപ്പ് വായിച്ചു ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഇതുപോലെ ഒരു മടങ്ങിപ്പോക്ക് നടത്തിയിരുന്നു അദ്യാപകർ ബോൾ പേനയുടെ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കിതന്നു കൂടാതെ മഷിപ്പേന ഉപയോഗിക്കാനും പറഞ്ഞു പക്ഷേ കർശനമാക്കിയിരുന്നില്ല.
Lexi 5 ആയിരുന്നു അന്ന് എനിക്കിഷ്ട്ടപ്പെട്ട പേന ഒരാഴ്ച്ച തികച്ച് ഉപയോഗിക്കാൻ യോഗം എന്റെ ഒരു പേനയ്ക്കുപോലും ഇല്ലായിരുന്നു ക്ലാസിലെ പേനാ ചൊട്ട് അടിപിടി സ്കൂൾ വിട്ടാൽ ഇറങ്ങിയോട്ടം പിന്നെ ഗുണ്ടാ പിരിവുകാരായ ക്ലാസിലെ മല്ലന്മാർക്ക് എഴുതാൻ കൊടുത്തിട്ട് തിരിച്ച് ചോദിക്കാനുള്ള പേടി ഇങ്ങനെ പലതരം പ്രശ്നങ്ങളിൽ പെട്ട് പേന ആഴ്ച്ച തോറും വാങ്ങേണ്ട അവസ്ഥയായിരുന്നു പിന്നീട് എപ്പോഴോ ഫില്ലർ വാങ്ങി പേനയിലിട്ട് ഉപയോഗം തുടങ്ങി 5 രൂപയുടെ പേനയിൽ 3 രൂപയുടെ ഫില്ലർ സംഭവം പൊളിച്ചു പേനയ്ക്ക് പക്ഷേ മൂടി (ടോപ്പ്) ഉണ്ടാവാൻ ചാൻസില്ല അത് പോലെ പുറകിലും അടപ്പ് വല്ലപ്പോഴുമേ കാണൂ അല്ലാത്ത സമയം കടലാസ് കഷ്ണം തള്ളിക്കയറ്റി വെച്ച് അഡ്ജസ്റ്റ് ചെയ്യും നീളം കുറഞ്ഞ ഫില്ലറാണെങ്കിൽ ഈർക്കിൾ വെച്ച് അഡ്ജസ്റ്റ് ചെയ്യും ഇതൊക്കെ കൊണ്ട് തന്നെ പേന വീട്ടിൽ കൊണ്ടു പോകാറില്ല ക്ലാസിലെ ഡസ്ക്കിന്റെ അടിയിൽ ചുയിംഗം ചവച്ച് ഒട്ടിച്ച് വെച്ചതിന്റെ പശയിൽ പേന ഒട്ടിച്ച് വെച്ച് വീട്ടിലേക്ക് പേരും പിറ്റേ ദിവസം ആരും കാണാതെ പേന എടുത്ത് അതിൽ ചുയിംഗം പശ പറ്റിയ സ്ഥലത്ത് ഒരു പേപ്പർ ചുറ്റി ഒട്ടിച്ച് വെച്ച് എഴുതും ആ പേന ആരും തട്ടിപ്പറിക്കാനും എഴുതാനും വാങ്ങില്ല 😎 ടീച്ചർ ക്ലാസെടുക്കുന്ന സമയത്ത് പശ കളയാൻ ഇഷ്ടം പോലെ സമയവും കിട്ടും
അത് കഴിഞ്ഞ് പിന്നെ പ്ലസ് റ്റൂവിന് പഠിക്കുന്ന ( പഠിക്കുന്ന കുട്ടികളും ക്ലാസില്ലുണ്ടായിരുന്നു) സമയത്ത് എഴുത്ത് ക്ലാസിലെ പെൺകുട്ടികളെ ഏൽപ്പിക്കും ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിൽ വരുന്ന മാവേലിപ്പട തന്നെ ക്ലാസിലുണ്ടായിരുന്നു അത് കൊണ്ട് എനിക്ക് സ്ഥിരം നേട്ടെയുതിത്തരുന്ന ഒരു കുട്ടിയുണ്ടായിരുന്നു അവക്ക് എന്റെ നോട്ടിന്റെ കൂടെ ഒരു പേനയും കൊടുക്കും (പേന പ്രതിഫലമാണ്) ഓരോ തവണയും ഇതു തന്നെ പരിപാടി അവസാനം ഒരു ദിവസം രമണി ടീച്ചർ നോട്ട് നോക്കുന്നതിന്നിടയിൽ എന്നെ പൊക്കി കൈയ്യക്ഷരവും അക്ഷരത്തെറ്റില്ലാണ്ട് എഴുതിയതും കണ്ട് ആരായാലും പിടിക്കും കാരണം അക്ഷരത്തെറ്റില്ലാണ്ട് എഴുതാൻ ഞാൻ ഇന്നും പഠിച്ചിട്ടില്ല ആരാ എഴുതിതന്നതെന്ന് ചോദിച്ചിട്ട് ഞാൻ തന്നെയാണെന്നും സ്പീഡിൽ എഴുതുമ്പോൾ അങ്ങനെയാണെന്നും പതുക്കെ എഴുതുമ്പോൾ ഇങ്ങനെയാണെന്നും കള്ളം പറഞ്ഞു അത് കൊണ്ട് പ്ലസ് റ്റു പഠനം കഴിയുന്നത് വരെ ഈ എഴുത്ത് തുടർന്ന് പോന്നു.
പിന്നെ വല്ലെടത്തും എന്തെങ്കിലും എഴുതേണ്ട അവസരം വന്നാൽ മനപ്പൂർവ്വം ഒഴിഞ്ഞ് മാറി നിൽക്കും ഇല്ലെങ്കിൽ ഉറപ്പായിട്ടും പെടും എന്നെനിക്കറിയാം രണ്ട് വർഷം മുൻപ് ഒരു കല്യാണ വീട്ടിൽ പണം പയറ്റിന് കണക്കെഴുതാൻ എന്നെ പിടിച്ചിരുത്തിയിരുന്നു അവിടുന്ന് ഒരു ചേച്ചി വന്ന് " വാസു 500 രൂപ ബ്രാക്കറ്റിൽ ഡ്രൈവർ" എന്നിടാനും പറഞ്ഞു എത്ര ആലോചിച്ചിട്ടും ഡ്രൈ എങ്ങനെയാണ് എഴുതേണ്ടതെന്ന് അപ്പോൾ പിടികിട്ടിയില്ല അവസാനം ബ്രാക്കറ്റ് മാത്രമിട്ട് വെച്ച് പിന്നെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഹൃത്ത് Syam നോട് ചോദിച്ചാണ് എഴുതിയത്. 🙈🙈

അക്ഷര തെറ്റ് അവിടെ നിക്കട്ടെ എനി കൈയ്യക്ഷരത്തിന്റെ കാര്യം നോക്കാം ഞാൻ ബോൾപേനകൊണ്ട് എഴുതിയാൽ വരയിട്ട നോട്ടിൽ തന്നെ അതിർത്തി തർക്കം രൂക്ഷമാണ് കൊച്ചീന്ന് കൊയിലാണ്ടിക്ക് എന്നൊക്കെ ശത്രുക്കൾ പറയുമായിരുന്നു അത് കൊണ്ട് വരയിടാത്ത നോട്ടിന്റെ കാര്യം ഞാൻ പറയുന്നില്ല നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു,
ആ ഞാൻ ഒരു വിധം കോൺഫിഡന്റ് ആയി എഴുതാറുള്ളത് ഹീറോ പേന (മഷിപ്പേന) കൊണ്ടാണ് അന്ന് ABS ബ്രേക്ക് ഒക്കെ ഉള്ളത് ഇവന് മാത്രമാണ് :-) 2012 മുതൽ ഡയറി എഴുതാൻ മഷിപ്പേന മാത്രമെ ഉപയോഗിക്കാറുള്ളൂ ചിലപ്പോൾ ഇടയ്ക്ക് വെച്ച് മഷി തീർന്നാൽ മാത്രം ബോൾ പേന ഉപയോഗിക്കാറുണ്ട്.
ഹീറോ പേനയാണ് ഞാൻ മഷി നിറച്ച് ഉപയോഗിക്കുന്നത് ഇതിന്റെ പ്രധാന പ്രശ്നം എഴുതിയത് വെള്ളം നനഞ്ഞാൽ മാഞ്ഞ് പോകും എന്നതാണ് ഇങ്ങനെ മാഞ്ഞു പോയാൽ എഴുതുന്നതിന് അർത്ഥമില്ല ഇന്നത്തെ മഷിപ്പേനയിലേക്ക് മടങ്ങാൻ എന്ന എഴുത്ത് കണ്ടിട്ട് മഷിപ്പേനയുടെ ചില പോരായ്മകൾ മാറാനുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം 😕😕

# മഷി നനയുമ്പോൾ മാഞ്ഞ് പോകാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടോ ?
# എന്ത് കൊണ്ട് ബോൾ പേന കൊണ്ട് എഴുതിയത് നനയുമ്പോൾ മാഞ്ഞു പോകുന്നില്ല !

2017 സെപ്റ്റംബർ 7 ലെ ഫേസ്ബുക് പോസ്റ്റ്

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙
xx xx xx xx xx xx xx xx xxx xx xx മൈക്കെന്ന് കേൾക്കുംപോൾ അഭിമാനപൂരിതമാവണം, സ്റ്റേജെന്ന് കേൾക്കുംപഴോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നൊക്കെ പറയാൻ അതിയായ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് പണ്ട് മുതലെ പേടിയുള്ള ഒരു സാധനമാണ് മൈക്ക് അതെന്താ മൈക്ക് നിന്നെ പിടിച്ച് കടിച്ചോ..?? എന്ന് മാത്രം ചോദിക്കരുത് 😄🙏 മൈക്കിനോടുള്ള പേടിക്ക് കാരണം ഇന്നും ഞാൻ തിരിച്ചറിഞ്ഞിട്ടില്ല മൈക്കിൽ സംസാരിക്കാൻ അവസരം കിട്ടുന്ന സമയത്തൊക്കെ പുറകിലോട്ട് വിലയുന്ന ശീലം എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണെന്ന് തോനുന്നു പള്ളിയിൽ വെച്ച് പല തവണ എന്നെക്കൊണ്ട് ബാങ്ക് വിളിപ്പിക്കാൻ പലരും നോക്കിയിട്ടുണ്ട് നടന്നില്ല പല ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ പിന്മാറും അതല്ല ഞാൻ പെടുമെന്ന് ഏകദേശം ഉറപ്പായാൽ പിന്നെ അങ്ങോട്ടുള്ള റൂട്ട് മാറ്റിപ്പിടിക്കലാണ് പതിവ് അത് പോലെത്തന്നെ കഴിഞ്ഞ മാസം തൃശ്ശൂർ ജവഹർ ഭവനിൽ വെച്ച് നടന്ന അവിയൽ പുസ്തക പ്രകാശനത്തിന് മുന്നോടിയായി മുരളിച്ചേട്ടന്റെ പഴംപൊരി പേ ചർച്ചയിൽ പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ മുരളിച്ചേട്ടന്റെ കൈയ്യിലെ മൈക്ക് വെച്ച് നീട്ടിയാൽ ഞാൻ പെടുമെന്നുറപ്പുള്ളത് കൊണ്ട് ചർച്ച കേൾക്കാനും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മാത്രമെ ഞാൻ മുതിർന്നുള്ളു മിണ്ടിയാൽ വില കൊടുക്കേണ്ടി വരും വലിയ വില അതിനാൽ ഞൻ സംയമനം പാലിച്ചു

പക്ഷേ ഇന്നലെ ഞാൻ ശരിക്കും പെട്ടു 😷
LENSFED (Licenced Engineers and Supervisors Federation) ന്റെ യൂണിറ്റ് സമ്മേളനം പേരാമ്പ്ര ഹോട്ടൽ സൂര്യയിൽ വെച്ചായിരുന്നു രാവിലെ 10.30 ന് തുടങ്ങി 3.30 വരെ പ്രാഭാഷണവും ക്ലാസും അനുശോചന പ്രമേയവും സംഘടനാ റിപ്പോർട്ടും യൂണിറ്റ് റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയും മറുപടിയും അങ്ങനെ പരിപടി പൊടിപൊളിച്ചോണ്ടിരിക്കുന്നതിനിടയിൽ ചോദ്യം ചോദിക്കാനുള്ള അവസരം എന്റെ മുന്നിലുമെത്തി ആദ്യമൊന്ന് ഭയന്നെങ്കിലും ഞാനിവിടില്ലെന്ന മട്ടിലിരുന്ന് നൈസായിട്ട് അതിൽ നിന്ന് ഒഴിഞ്ഞ് മാറി രക്ഷപെട്ടു
പിന്നെയാണ് പരിപാടിയിൽ പങ്കെടുത്ത മെമ്പർമാർ സ്വയം പരിചയപ്പെടുത്താനുള്ള നിർദ്ദേശം വന്നത് രണ്ട് മൂന്ന് പേർ സ്റ്റേജിൽ വന്ന് അവരെ പരിചയപ്പെടുത്തി ഇനിയിവിടെ ഇരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി പതിനെട്ടാമത്തെ അടവ് പ്രയോഗിക്കേണ്ടി വന്നു ഫോണെടുത്ത് ചെവിയിൽ വെച്ച് മറ്റേ കൈ കൊണ്ട് വാ പൊത്തി പുറത്തേക്ക് പോകുക പക്ഷേ അതത്ര പന്തിയല്ല ഏത് നിമിശവും പുറകിൽ നിന്ന് ഒരു വിളി പ്രതീക്ഷിക്കാം പിന്നെയുള്ളത് വാഷ് റൂമിലേക്ക് പോകലാണ് സ്റ്റേജിന്റെ സൈഡിലൂടെ പോകേണ്ട കാര്യമോർത്ത് അതും പാതിവഴിയിൽ ഉപേക്ഷിച്ചു എന്നിട്ട് ഹാളിനകത്തുള്ള ഒരു പില്ലറിന്റെ പുറകിൽ ഒളിച്ചിരുന്നു എന്റെ കൂടെ വന്ന എൻജിനിയർമാരുടെ അവസരവും കഴിഞ്ഞു അതോടെ ഞാൻ പെടുമെന്ന് ഏതാണ്ട് ഉറപ്പായി ഹൃദയം ഇത്രയും സ്പീഡിൽ ഇടിക്കുന്നതെന്തിനാണെന്ന് എനിക്കറിഞ്ഞൂട കൈയ്യും കാലും വിറയ്ക്കാനും തുടങ്ങി എനി ആകെ നാലോ അഞ്ചോ പേരുണ്ട് അത് കഴിഞ്ഞാൽ എന്റെ ഉഴമാണ് വരുന്നത് വരട്ടെ എന്ന് കരുതി കുറച്ച് പാട് പെട്ടെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചിരുന്നു അവസാനം എന്റെ തൊട്ടടുത്തിരുന്നയാളും പോയി തിരിച്ച് സീറ്റിലെത്തി ഞാൻ ഒന്നുമറിയാത്ത പോലെ ഫോണും ന്നേക്കിക്കൊണ്ട് കുത്തിയിരുന്നു പോയൽ പ്രതിഛായ നഷ്ടമായേക്കുമോ എന്നൊരു ഭയം പിന്നെ പലരുടേയും കണ്ണുകൾ എന്റെ നേർക്ക് വരാൻ തുടങ്ങിയത് മനസ്സിലാക്കി സ്റ്റേജിലേക്കു നോക്കി എല്ലാരും കഴിഞ്ഞോ എന്ന മട്ടിൽ അതിനിടയിൽ അമ്മായിക്കളി കളിക്കാതെ എണീറ്റ് പോടെയ് എന്നൊരു കമന്റും കിട്ടി ബോധിച്ചു ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചുറ്റുമുള്ളതൊന്നും കാണാതെ നടക്കുന്നതിനിടയിൽ ഒന്ന് രണ്ട് കസേരയൊക്കെ തട്ടിതെറുപ്പിച്ച് അവസാനം മൈക്കിന്റെ മുന്നിലെത്തി ഒന്നിളിച്ച് കാണിച്ച ശേഷം ഒറ്റ ശ്വാസത്തിൽ പേരും സ്ഥലവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പറഞ്ഞ് തീർത്ത് ഇരിപ്പിടം ലക്ഷ്യമാക്കി ഒറ്റ പ്പാചിലായിരുന്നൂ ഒന്നും സംഭവിക്കാത്തത് പോലെ വന്നിരുന്ന് മണിച്ചിത്രത്താഴിൽ ശോഭന സുരേഷ് ഗോപി യോട് ചോദിച്ചത് പോലെ നഗുലേട്ടാ ഞാൻ ഇപ്പോ എന്താ പറഞ്ഞേ ? എന്ന മട്ടിൽ കണ്ണോക്കെ തുറിച്ചു എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഗംഗ ഇപ്പോ ഒന്നും പറഞ്ഞില്ല.. ഗംഗക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണെല്ലാവരും അത് കണ്ടപ്പോഴാണ് കുറച്ച് ആശ്വാസമായത്.

NB : സ്റ്റേജിൽ വന്ന് കാണികളോട് ആത്മവിശ്വാസത്തോടെ രണ്ട് വാക്ക് സംസാരിക്കുക എന്നത് ഒരു ദൈര്യം തന്നെയാണ് എനിക്കില്ലാത്തതും അത് തന്നെ, കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗം കേട്ടപ്പോൾ കുറച്ച് വൈകിയാണെങ്കിലും അദ്ധേഹവും നല്ലൊരു പ്രാസംഗികനാണെന്ന് ബോധിച്ചു അതും എഴുതിക്കൊണ്ടുവന്ന് വായിക്കാതെ പ്രസംഗിച്ച് ഞെട്ടിച്ച് കളഞ്ഞു :-)

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...