Monday, May 28, 2018

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙
xx xx xx xx xx xx xx xx xxx xx xx മൈക്കെന്ന് കേൾക്കുംപോൾ അഭിമാനപൂരിതമാവണം, സ്റ്റേജെന്ന് കേൾക്കുംപഴോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നൊക്കെ പറയാൻ അതിയായ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് പണ്ട് മുതലെ പേടിയുള്ള ഒരു സാധനമാണ് മൈക്ക് അതെന്താ മൈക്ക് നിന്നെ പിടിച്ച് കടിച്ചോ..?? എന്ന് മാത്രം ചോദിക്കരുത് 😄🙏 മൈക്കിനോടുള്ള പേടിക്ക് കാരണം ഇന്നും ഞാൻ തിരിച്ചറിഞ്ഞിട്ടില്ല മൈക്കിൽ സംസാരിക്കാൻ അവസരം കിട്ടുന്ന സമയത്തൊക്കെ പുറകിലോട്ട് വിലയുന്ന ശീലം എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണെന്ന് തോനുന്നു പള്ളിയിൽ വെച്ച് പല തവണ എന്നെക്കൊണ്ട് ബാങ്ക് വിളിപ്പിക്കാൻ പലരും നോക്കിയിട്ടുണ്ട് നടന്നില്ല പല ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ പിന്മാറും അതല്ല ഞാൻ പെടുമെന്ന് ഏകദേശം ഉറപ്പായാൽ പിന്നെ അങ്ങോട്ടുള്ള റൂട്ട് മാറ്റിപ്പിടിക്കലാണ് പതിവ് അത് പോലെത്തന്നെ കഴിഞ്ഞ മാസം തൃശ്ശൂർ ജവഹർ ഭവനിൽ വെച്ച് നടന്ന അവിയൽ പുസ്തക പ്രകാശനത്തിന് മുന്നോടിയായി മുരളിച്ചേട്ടന്റെ പഴംപൊരി പേ ചർച്ചയിൽ പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ മുരളിച്ചേട്ടന്റെ കൈയ്യിലെ മൈക്ക് വെച്ച് നീട്ടിയാൽ ഞാൻ പെടുമെന്നുറപ്പുള്ളത് കൊണ്ട് ചർച്ച കേൾക്കാനും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മാത്രമെ ഞാൻ മുതിർന്നുള്ളു മിണ്ടിയാൽ വില കൊടുക്കേണ്ടി വരും വലിയ വില അതിനാൽ ഞൻ സംയമനം പാലിച്ചു

പക്ഷേ ഇന്നലെ ഞാൻ ശരിക്കും പെട്ടു 😷
LENSFED (Licenced Engineers and Supervisors Federation) ന്റെ യൂണിറ്റ് സമ്മേളനം പേരാമ്പ്ര ഹോട്ടൽ സൂര്യയിൽ വെച്ചായിരുന്നു രാവിലെ 10.30 ന് തുടങ്ങി 3.30 വരെ പ്രാഭാഷണവും ക്ലാസും അനുശോചന പ്രമേയവും സംഘടനാ റിപ്പോർട്ടും യൂണിറ്റ് റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയും മറുപടിയും അങ്ങനെ പരിപടി പൊടിപൊളിച്ചോണ്ടിരിക്കുന്നതിനിടയിൽ ചോദ്യം ചോദിക്കാനുള്ള അവസരം എന്റെ മുന്നിലുമെത്തി ആദ്യമൊന്ന് ഭയന്നെങ്കിലും ഞാനിവിടില്ലെന്ന മട്ടിലിരുന്ന് നൈസായിട്ട് അതിൽ നിന്ന് ഒഴിഞ്ഞ് മാറി രക്ഷപെട്ടു
പിന്നെയാണ് പരിപാടിയിൽ പങ്കെടുത്ത മെമ്പർമാർ സ്വയം പരിചയപ്പെടുത്താനുള്ള നിർദ്ദേശം വന്നത് രണ്ട് മൂന്ന് പേർ സ്റ്റേജിൽ വന്ന് അവരെ പരിചയപ്പെടുത്തി ഇനിയിവിടെ ഇരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി പതിനെട്ടാമത്തെ അടവ് പ്രയോഗിക്കേണ്ടി വന്നു ഫോണെടുത്ത് ചെവിയിൽ വെച്ച് മറ്റേ കൈ കൊണ്ട് വാ പൊത്തി പുറത്തേക്ക് പോകുക പക്ഷേ അതത്ര പന്തിയല്ല ഏത് നിമിശവും പുറകിൽ നിന്ന് ഒരു വിളി പ്രതീക്ഷിക്കാം പിന്നെയുള്ളത് വാഷ് റൂമിലേക്ക് പോകലാണ് സ്റ്റേജിന്റെ സൈഡിലൂടെ പോകേണ്ട കാര്യമോർത്ത് അതും പാതിവഴിയിൽ ഉപേക്ഷിച്ചു എന്നിട്ട് ഹാളിനകത്തുള്ള ഒരു പില്ലറിന്റെ പുറകിൽ ഒളിച്ചിരുന്നു എന്റെ കൂടെ വന്ന എൻജിനിയർമാരുടെ അവസരവും കഴിഞ്ഞു അതോടെ ഞാൻ പെടുമെന്ന് ഏതാണ്ട് ഉറപ്പായി ഹൃദയം ഇത്രയും സ്പീഡിൽ ഇടിക്കുന്നതെന്തിനാണെന്ന് എനിക്കറിഞ്ഞൂട കൈയ്യും കാലും വിറയ്ക്കാനും തുടങ്ങി എനി ആകെ നാലോ അഞ്ചോ പേരുണ്ട് അത് കഴിഞ്ഞാൽ എന്റെ ഉഴമാണ് വരുന്നത് വരട്ടെ എന്ന് കരുതി കുറച്ച് പാട് പെട്ടെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചിരുന്നു അവസാനം എന്റെ തൊട്ടടുത്തിരുന്നയാളും പോയി തിരിച്ച് സീറ്റിലെത്തി ഞാൻ ഒന്നുമറിയാത്ത പോലെ ഫോണും ന്നേക്കിക്കൊണ്ട് കുത്തിയിരുന്നു പോയൽ പ്രതിഛായ നഷ്ടമായേക്കുമോ എന്നൊരു ഭയം പിന്നെ പലരുടേയും കണ്ണുകൾ എന്റെ നേർക്ക് വരാൻ തുടങ്ങിയത് മനസ്സിലാക്കി സ്റ്റേജിലേക്കു നോക്കി എല്ലാരും കഴിഞ്ഞോ എന്ന മട്ടിൽ അതിനിടയിൽ അമ്മായിക്കളി കളിക്കാതെ എണീറ്റ് പോടെയ് എന്നൊരു കമന്റും കിട്ടി ബോധിച്ചു ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചുറ്റുമുള്ളതൊന്നും കാണാതെ നടക്കുന്നതിനിടയിൽ ഒന്ന് രണ്ട് കസേരയൊക്കെ തട്ടിതെറുപ്പിച്ച് അവസാനം മൈക്കിന്റെ മുന്നിലെത്തി ഒന്നിളിച്ച് കാണിച്ച ശേഷം ഒറ്റ ശ്വാസത്തിൽ പേരും സ്ഥലവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പറഞ്ഞ് തീർത്ത് ഇരിപ്പിടം ലക്ഷ്യമാക്കി ഒറ്റ പ്പാചിലായിരുന്നൂ ഒന്നും സംഭവിക്കാത്തത് പോലെ വന്നിരുന്ന് മണിച്ചിത്രത്താഴിൽ ശോഭന സുരേഷ് ഗോപി യോട് ചോദിച്ചത് പോലെ നഗുലേട്ടാ ഞാൻ ഇപ്പോ എന്താ പറഞ്ഞേ ? എന്ന മട്ടിൽ കണ്ണോക്കെ തുറിച്ചു എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഗംഗ ഇപ്പോ ഒന്നും പറഞ്ഞില്ല.. ഗംഗക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണെല്ലാവരും അത് കണ്ടപ്പോഴാണ് കുറച്ച് ആശ്വാസമായത്.

NB : സ്റ്റേജിൽ വന്ന് കാണികളോട് ആത്മവിശ്വാസത്തോടെ രണ്ട് വാക്ക് സംസാരിക്കുക എന്നത് ഒരു ദൈര്യം തന്നെയാണ് എനിക്കില്ലാത്തതും അത് തന്നെ, കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗം കേട്ടപ്പോൾ കുറച്ച് വൈകിയാണെങ്കിലും അദ്ധേഹവും നല്ലൊരു പ്രാസംഗികനാണെന്ന് ബോധിച്ചു അതും എഴുതിക്കൊണ്ടുവന്ന് വായിക്കാതെ പ്രസംഗിച്ച് ഞെട്ടിച്ച് കളഞ്ഞു :-)

No comments:

Post a Comment

Note: Only a member of this blog may post a comment.

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...