ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ വിദ്യയിൽ വട്ടവിള വിജയകുമാർ എഴുതിയ മടങ്ങാം മഷിപ്പേനയിലേക്ക് എന്ന കുറിപ്പ് വായിച്ചു ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഇതുപോലെ ഒരു മടങ്ങിപ്പോക്ക് നടത്തിയിരുന്നു അദ്യാപകർ ബോൾ പേനയുടെ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കിതന്നു കൂടാതെ മഷിപ്പേന ഉപയോഗിക്കാനും പറഞ്ഞു പക്ഷേ കർശനമാക്കിയിരുന്നില്ല.
Lexi 5 ആയിരുന്നു അന്ന് എനിക്കിഷ്ട്ടപ്പെട്ട പേന ഒരാഴ്ച്ച തികച്ച് ഉപയോഗിക്കാൻ യോഗം എന്റെ ഒരു പേനയ്ക്കുപോലും ഇല്ലായിരുന്നു ക്ലാസിലെ പേനാ ചൊട്ട് അടിപിടി സ്കൂൾ വിട്ടാൽ ഇറങ്ങിയോട്ടം പിന്നെ ഗുണ്ടാ പിരിവുകാരായ ക്ലാസിലെ മല്ലന്മാർക്ക് എഴുതാൻ കൊടുത്തിട്ട് തിരിച്ച് ചോദിക്കാനുള്ള പേടി ഇങ്ങനെ പലതരം പ്രശ്നങ്ങളിൽ പെട്ട് പേന ആഴ്ച്ച തോറും വാങ്ങേണ്ട അവസ്ഥയായിരുന്നു പിന്നീട് എപ്പോഴോ ഫില്ലർ വാങ്ങി പേനയിലിട്ട് ഉപയോഗം തുടങ്ങി 5 രൂപയുടെ പേനയിൽ 3 രൂപയുടെ ഫില്ലർ സംഭവം പൊളിച്ചു പേനയ്ക്ക് പക്ഷേ മൂടി (ടോപ്പ്) ഉണ്ടാവാൻ ചാൻസില്ല അത് പോലെ പുറകിലും അടപ്പ് വല്ലപ്പോഴുമേ കാണൂ അല്ലാത്ത സമയം കടലാസ് കഷ്ണം തള്ളിക്കയറ്റി വെച്ച് അഡ്ജസ്റ്റ് ചെയ്യും നീളം കുറഞ്ഞ ഫില്ലറാണെങ്കിൽ ഈർക്കിൾ വെച്ച് അഡ്ജസ്റ്റ് ചെയ്യും ഇതൊക്കെ കൊണ്ട് തന്നെ പേന വീട്ടിൽ കൊണ്ടു പോകാറില്ല ക്ലാസിലെ ഡസ്ക്കിന്റെ അടിയിൽ ചുയിംഗം ചവച്ച് ഒട്ടിച്ച് വെച്ചതിന്റെ പശയിൽ പേന ഒട്ടിച്ച് വെച്ച് വീട്ടിലേക്ക് പേരും പിറ്റേ ദിവസം ആരും കാണാതെ പേന എടുത്ത് അതിൽ ചുയിംഗം പശ പറ്റിയ സ്ഥലത്ത് ഒരു പേപ്പർ ചുറ്റി ഒട്ടിച്ച് വെച്ച് എഴുതും ആ പേന ആരും തട്ടിപ്പറിക്കാനും എഴുതാനും വാങ്ങില്ല 😎 ടീച്ചർ ക്ലാസെടുക്കുന്ന സമയത്ത് പശ കളയാൻ ഇഷ്ടം പോലെ സമയവും കിട്ടും
അത് കഴിഞ്ഞ് പിന്നെ പ്ലസ് റ്റൂവിന് പഠിക്കുന്ന ( പഠിക്കുന്ന കുട്ടികളും ക്ലാസില്ലുണ്ടായിരുന്നു) സമയത്ത് എഴുത്ത് ക്ലാസിലെ പെൺകുട്ടികളെ ഏൽപ്പിക്കും ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിൽ വരുന്ന മാവേലിപ്പട തന്നെ ക്ലാസിലുണ്ടായിരുന്നു അത് കൊണ്ട് എനിക്ക് സ്ഥിരം നേട്ടെയുതിത്തരുന്ന ഒരു കുട്ടിയുണ്ടായിരുന്നു അവക്ക് എന്റെ നോട്ടിന്റെ കൂടെ ഒരു പേനയും കൊടുക്കും (പേന പ്രതിഫലമാണ്) ഓരോ തവണയും ഇതു തന്നെ പരിപാടി അവസാനം ഒരു ദിവസം രമണി ടീച്ചർ നോട്ട് നോക്കുന്നതിന്നിടയിൽ എന്നെ പൊക്കി കൈയ്യക്ഷരവും അക്ഷരത്തെറ്റില്ലാണ്ട് എഴുതിയതും കണ്ട് ആരായാലും പിടിക്കും കാരണം അക്ഷരത്തെറ്റില്ലാണ്ട് എഴുതാൻ ഞാൻ ഇന്നും പഠിച്ചിട്ടില്ല ആരാ എഴുതിതന്നതെന്ന് ചോദിച്ചിട്ട് ഞാൻ തന്നെയാണെന്നും സ്പീഡിൽ എഴുതുമ്പോൾ അങ്ങനെയാണെന്നും പതുക്കെ എഴുതുമ്പോൾ ഇങ്ങനെയാണെന്നും കള്ളം പറഞ്ഞു അത് കൊണ്ട് പ്ലസ് റ്റു പഠനം കഴിയുന്നത് വരെ ഈ എഴുത്ത് തുടർന്ന് പോന്നു.
പിന്നെ വല്ലെടത്തും എന്തെങ്കിലും എഴുതേണ്ട അവസരം വന്നാൽ മനപ്പൂർവ്വം ഒഴിഞ്ഞ് മാറി നിൽക്കും ഇല്ലെങ്കിൽ ഉറപ്പായിട്ടും പെടും എന്നെനിക്കറിയാം രണ്ട് വർഷം മുൻപ് ഒരു കല്യാണ വീട്ടിൽ പണം പയറ്റിന് കണക്കെഴുതാൻ എന്നെ പിടിച്ചിരുത്തിയിരുന്നു അവിടുന്ന് ഒരു ചേച്ചി വന്ന് " വാസു 500 രൂപ ബ്രാക്കറ്റിൽ ഡ്രൈവർ" എന്നിടാനും പറഞ്ഞു എത്ര ആലോചിച്ചിട്ടും ഡ്രൈ എങ്ങനെയാണ് എഴുതേണ്ടതെന്ന് അപ്പോൾ പിടികിട്ടിയില്ല അവസാനം ബ്രാക്കറ്റ് മാത്രമിട്ട് വെച്ച് പിന്നെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഹൃത്ത് Syam നോട് ചോദിച്ചാണ് എഴുതിയത്. 🙈🙈
അക്ഷര തെറ്റ് അവിടെ നിക്കട്ടെ എനി കൈയ്യക്ഷരത്തിന്റെ കാര്യം നോക്കാം ഞാൻ ബോൾപേനകൊണ്ട് എഴുതിയാൽ വരയിട്ട നോട്ടിൽ തന്നെ അതിർത്തി തർക്കം രൂക്ഷമാണ് കൊച്ചീന്ന് കൊയിലാണ്ടിക്ക് എന്നൊക്കെ ശത്രുക്കൾ പറയുമായിരുന്നു അത് കൊണ്ട് വരയിടാത്ത നോട്ടിന്റെ കാര്യം ഞാൻ പറയുന്നില്ല നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു,
ആ ഞാൻ ഒരു വിധം കോൺഫിഡന്റ് ആയി എഴുതാറുള്ളത് ഹീറോ പേന (മഷിപ്പേന) കൊണ്ടാണ് അന്ന് ABS ബ്രേക്ക് ഒക്കെ ഉള്ളത് ഇവന് മാത്രമാണ് :-) 2012 മുതൽ ഡയറി എഴുതാൻ മഷിപ്പേന മാത്രമെ ഉപയോഗിക്കാറുള്ളൂ ചിലപ്പോൾ ഇടയ്ക്ക് വെച്ച് മഷി തീർന്നാൽ മാത്രം ബോൾ പേന ഉപയോഗിക്കാറുണ്ട്.
ഹീറോ പേനയാണ് ഞാൻ മഷി നിറച്ച് ഉപയോഗിക്കുന്നത് ഇതിന്റെ പ്രധാന പ്രശ്നം എഴുതിയത് വെള്ളം നനഞ്ഞാൽ മാഞ്ഞ് പോകും എന്നതാണ് ഇങ്ങനെ മാഞ്ഞു പോയാൽ എഴുതുന്നതിന് അർത്ഥമില്ല ഇന്നത്തെ മഷിപ്പേനയിലേക്ക് മടങ്ങാൻ എന്ന എഴുത്ത് കണ്ടിട്ട് മഷിപ്പേനയുടെ ചില പോരായ്മകൾ മാറാനുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം 😕😕
# മഷി നനയുമ്പോൾ മാഞ്ഞ് പോകാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടോ ?
# എന്ത് കൊണ്ട് ബോൾ പേന കൊണ്ട് എഴുതിയത് നനയുമ്പോൾ മാഞ്ഞു പോകുന്നില്ല !
2017 സെപ്റ്റംബർ 7 ലെ ഫേസ്ബുക് പോസ്റ്റ്
No comments:
Post a Comment
Note: Only a member of this blog may post a comment.