Tuesday, November 6, 2018

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞ് തരിക തിരുത്താൻ ശ്രമിക്കാം | ചോദ്യം ഉത്തരം എന്ന രീതിയിലാണ് തയ്യാറാക്കിയത് പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

1. എന്താണ് കിൻ്റിൽ | Kindle ?

An) പഴയ കാല പുസ്തക വിൽപ്പനക്കാരായ Amazon.com വായന ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത ഒരു E-Reader അല്ലെങ്കിൽ E-book reader ആണ് Kindle.
Foxconn എന്ന കമ്പനിയാണ് Kindle ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
2007 നവംബർ 19 ന് ആണ് ആദ്യമായി Kindle ഇറങ്ങിയത്.

2) എന്താണ് E-Reader ?


An) E-Reader എന്നാൽ പൊതുവെ പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, അല്ലെങ്കിൽ pdf,doc,docs,etc പോലുള്ള ഫോർമാറ്റിലുള്ള പുസ്തകങ്ങളും textകളും വായിക്കാൻ ഉപയോഗിക്കുന്ന ഡിവൈസുകളാണ്.

3. ഇത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ ?


An) ഒരു വായനക്കാരന് ഇഷ്ടാനുസരണം ആയിരക്കണക്കിന് പുസ്തകങ്ങൾ പോക്കറ്റിലിട്ട് കൊണ്ടു നടക്കാനും വായിക്കുന്ന പുസ്തകങ്ങളുടെ അർഥം ഡിവൈസിലെ ഡിക്ഷ്ണറിയുടെ സഹായത്തോടെ മനസ്സിലാക്കാനും ആവശ്യമുള്ള നോട്ട്സ് പേനയും പേപ്പറും എടുത്ത് ബുദ്ധിമുട്ടി എഴുതി വെക്കുന്നതിന് പകരം Reader ൽ തന്നെ സെലക്ട് ചെയ്ത് സൂക്ഷിക്കാനും പറ്റും.
കൂടാതെ Kindle ൽ ഒരു പുസ്തകം വായിച്ച് കൊണ്ടിരിക്കുമ്പോൾ ബാറ്ററി തീർന്ന് പോയാൽ (ബാറ്ററി തീരാനുള്ള ചാൻസ് 100ൽ 1% മാത്രമെ ഉള്ളൂ) വായന നിർത്തിയ സ്ഥലത്ത് നിന്ന് പുസ്തകത്തിൻ്റെ ബാക്കി ഭാഗം Mobail phone ലെ kindle App ഉപയോഗിച്ച് ഡിവൈസില്‍ പുസ്തകം എവിടെ വായിച്ചു നിര്‍ത്തിയോ അവിടെ നിന്ന് ഫോണില്‍ വായന തുടരാം, കുറച്ച് കഴിഞ്ഞ് ഫോണിലെ ബാറ്ററി തീർന്നാൽ ഫോണില്‍ എവിടെ വായന നിര്‍ത്തിയോ അവിടെ നിന്ന് Kindle ലും വായന തുടരാം.
NB : ഇത് wifi വഴി കണക്റ്റ് ചെയ്താൽ മാത്രമെ കിട്ടൂ.

3. പുസ്തകം വായിക്കുന്ന ഫീല് കിട്ടുമോ ?


An) മനുഷ്യർ ആദ്യകാലങ്ങളിൽ കാളവണ്ടിയും കുതിരവണ്ടിയുമൊക്കെയാണ് യാത്രയ്ക്ക് ഉപയോഗിച്ച് പോന്നത് പിന്നീട് കാറും ജീപ്പും ബസ്സും ലോറിയും നിരത്തിൽ വന്നശേഷം കളവണ്ടിയിൽ പോകുന്ന ഫീൽ നമുക്ക് കിട്ടാറുണ്ടോ ? അത് പോലെയൊക്കെ തന്നെയാണ് വായനയും ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത് Facebook, Twitter, Wikipedia, Google തുടങ്ങിയവയിലൂടെ ആയിരിക്കും ഇതിൽ അതികംപേരും പുസ്തകങ്ങൾ വായിക്കുന്ന ശീലം ഇല്ലാത്തവരും ആയിരിക്കും എന്നാണ് എൻ്റെ നിഗമനം. ഇന്ന് എല്ലാ മേഖലയും ടെക്നോളജി ഉപയോഗിച്ചാണ് നിലനിൽക്കുന്നത് ഉദാ: പാട്ടു പാടുന്നവർ, മാധ്യമ പ്രവർത്തകർ, കച്ചവടക്കാർ, ക്രിക്കറ്റ് കളിക്കാർ തുടങ്ങി ഏത് മേഖലയിൽ നോക്കിയാലും ടെക്നോളജിയുടെ ഉപയോഗം എന്താണെന്ന് മനസ്സിലാക്കാൻ കഴിയും, എഴുത്തുകാരിൽ തന്നെ വലിയൊരു വിഭാഗം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിച്ചാണ് എഴുതുന്നത്, അപ്പോൾ പിന്നെ വായനക്കാരായ നമ്മൾ മാത്രം എന്തിന് അൽക്കമിസ്റ്റിലെ ഇടയനായ സാൻ്റിയാഗോയെ പോലെ കാൽച്ചുവട്ടിൽ നിധിയും വെച്ച് ലോകം മുഴുവൻ പുസ്തകം വായിക്കുന്ന ഫീലും തപ്പി നടക്കണം.
NB : പുസ്തകങ്ങളെ പാടെ ഉപേക്ഷിച്ചിട്ട് Kindle ലോട്ട് മാറണമെന്ന് പറയില്ല, പക്ഷേ വരുന്ന തലമുറയിൽ അങ്ങനെ ഒരു മാറ്റം വന്നു കൂടായ്കയില്ല എന്ന് കരുതുന്നു.

4. എല്ലാ പുസ്തകങ്ങളും Kindle ൽ കിട്ടുമോ ?


An) ഇല്ല ....! എല്ലാ പുസ്തകങ്ങളും നിങ്ങളുടെ അടുത്തുള്ള ലൈബ്രറിയിലോ അല്ലെങ്കിൽ കടകളിലോ കിട്ടുമോ ? ഇല്ല. പക്ഷേ Kindle ൽ ആയിരത്തോളം മലയാളം E-books ഉണ്ടെന്നാണ് അറിവ്. ഇത് പേപ്പർ പുസ്തകങ്ങൾ പോലെ എത്ര വിറ്റാലും തീർന്ന് പോകില്ല, എത്ര കോടി കോപ്പി വേണമെങ്കിലും കിട്ടും കാരണം E-book ഒരിക്കലും തീർന്ന് പോകാൻ സാധ്യതയില്ല എന്നാണ് അറിവ്.

5. കുറേ നേരം ഡിസ്പ്ലേയിലോട്ട് നോക്കി ഇരുന്ന് വായിച്ചാൽ കണ്ണിന് പ്രശ്നമാവില്ലെ ?


An) നിങ്ങൾ പുസ്തകം വായിക്കുമ്പോൾ കണ്ണിന് വേദന ഇല്ലെങ്കിൽ Kindle വായനയിലും കണ്ണിന് പ്രശ്നമുണ്ടാവാൻ പോണില്ല. Tablet, Smart phone പോലുള്ളവയിൽ നിന്ന് 100 % വ്യത്യസ്ഥമായ E ink, Electronic Paper ഡിസ്പ്ലേയാണ് Kindle ൽ ഉൾപ്പെടുത്തിയിരിക്കുന്നത്, പേപ്പറിൽ വായിക്കുന്ന അതേ ഫീലിൽ തന്നെ Kindle ഉപയോഗിച്ചും വായിക്കാൻ പറ്റും.
E-ink Technology യെപ്പറ്റി കൂടുതൽ അറിയാൻ Mujeeb B Positive ൻ്റെ വീഡിയോ കാണുക.
സംഭവം ജാവ പോലെ സിംബിളും പവർഫുള്ളുമാണ് 😜
https://youtu.be/uMEDXtCcayg

6. പെട്ടന്ന് ചാർജ് തീർന്ന് പോകില്ലെ ?

An) ഇല്ല ! ദിവസം ഒരു മണിക്കൂർ വീതം വായിച്ചാൽ പോലും 3 ആഴ്ച്ചയിലധികം ചാർജ് നിൽക്കും, Aeroplane Mode ൽ ആണെങ്കിൽ ഒരു മാസത്തിലധികം ചാർജ് ഉറപ്പായും കിട്ടും.
നമ്മുടെ 3500 mah ബാറ്ററിയുള്ള smart phone ദിവസം രണ്ട് തവണ ചാർജ് ചെയ്യുമ്പോൾ Kindle ഒരു മാസത്തെ ഉപയോഗത്തിന് ഒന്നോ രണ്ടോ തവണ മാത്രം ചാർജ് ചെയ്താൽ മതിയാവും.

8. രാത്രിയിൽ വായിക്കാൻ പറ്റുമോ ?

An) Kindle ലൈറ്റുള്ള മോഡലും ലൈറ്റ് ഇല്ലാത്ത മോഡലും ലഭ്യമാണ് ലൈറ്റില്ലാത്തത് 5000 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ്, ലൈറ്റുള്ളതിന് 8000 മുതൽ 11000 വരെ ഓഫർ അനുസരിച്ച് കിട്ടും,
ലൈറ്റില്ലാത്ത മോഡലിൽ രാത്രി ബൾബിൻ്റെ വെട്ടത്തിൽ പുസ്തകം വായിക്കുന്ന അതേ രീതിയിൽ വായിക്കാൻ കഴിയും, ലൈറ്റുള്ളവ ഇരുട്ടിലും വായിക്കാം.

9. പുസ്തകങ്ങൾക്ക് വില കൂടുതലാണോ ?

An) സാധാരണ Peperback പുസ്തകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ Kindle പുസ്തകങ്ങൾക്ക് വില തുച്ഛമാണ്.
Kindle വാങ്ങിയ ശേഷം ഞാൻ ആദ്യം വാങ്ങിയ പുസ്തകം ബെന്യാമിൻ്റെ " അടുജീവിതമാണ് " അന്ന് വില ₹ 48 രൂപ മത്രം ഇപ്പോൾ നോക്കിയപ്പോൾ ₹ 80 രൂപയാണ് കാണുന്നത് എന്നാൽ Peperback ൻ്റെ വില 190 രൂപയാണ്, 80 രൂപയ്ക്ക് വാങ്ങിയാലും 50 % Discount ഉണ്ട്. കഴിഞ്ഞ മാസം അതായത് October 10 ന് മാധവിക്കുട്ടിയുടെ എൻ്റെ കഥ ₹ 19 രൂപയ്ക്ക് കണ്ടു വായിച്ചതാണെങ്കിലും വില കുറവായതിനാൽ ഒന്നൂടെ വാങ്ങി ഇപ്പോൾ അതിൻ്റെ വിലയും 80 രൂപയാണ്, Paperback ₹ 179, ഇത് പോലെ മിക്ക പുസ്തകങ്ങളും വിലക്കുറവിൽ കിട്ടും,
പിന്നെ കുറേ പുസ്തകങ്ങൾ ഫ്രീയായും Amazon store ൽ നിന്ന് വാങ്ങാൻ പറ്റും ഞാൻ മൂന്ന് മലയാളവും മൂന്ന് English പുസ്തകങ്ങളും ഫ്രീയായി വാങ്ങിയിട്ടുണ്ട്.
( ഇതൊക്കെ ഫോട്ടോ കമൻ്റ് ആയി ഇടാൻ ശ്രമിക്കാം.)

10. ഇത്ര ചെറിയ ഡിവൈസിൽ അക്ഷരങ്ങൾ കാണാൻ ബുദ്ധിമുട്ടാവില്ലെ ?

An) ഒരിക്കലുമില്ല Kindle version പുസ്തകങ്ങൾ എല്ലാം തന്നെ അക്ഷരങ്ങളും വരികളുടെ ഇടയിലെ സ്പേയ്സും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. പ്രായമായവർക്ക് ഇത് വളരെ ഉപകാരപ്രധമായിരിക്കും.

11) Kindle app ഏതു ഡിവൈസിലും ഇൻസ്റ്റോൾ ചെയ്തു ഉപയോഗിക്കാമെന്നിരിക്കെ ഒരു പ്രത്യേക E-Reader വാങ്ങേണ്ടുന്നതിന്റെ ആവശ്യകത എന്താണ്? അതായത് അതിനുള്ള മൂല്യം Kindle Device ന് കല്പിക്കാമോ?

An)
1) Kindle app തരുന്നതിനേക്കാൾ നല്ല വായനാസുഖം Divice നൽകും.
2) ബാറ്ററി ഒരു മാസം വരെ ബാക്കപ്പ് കിട്ടും.
3) സൂര്യപ്രകാശത്തിലും വായിക്കാൻ പറ്റുന്ന രീതിയിലാണ് ഡിവൈസിൻ്റെ സ്ക്രീൻ നിർമ്മിച്ചിരിക്കുന്നത്.
4) ഭാരക്കുറവും ഒരു കൈയ്യിൽ പിടിച്ച് വായിക്കാൻ പറ്റുന്നതും വളരെ നേരം വായിച്ചാലും മടുപ്പുളവാക്കുകയില്ല.
5) ഡിവൈസിൽ X-ray പോലുള്ളവ വളരെ ഉപകാരപ്രധമാണ് ഉദാ: 1000 പേജുള്ള ഒരു പുസ്തകത്തിൻ്റെ പ്രധാന പ്പെട്ട ഭാഗങ്ങളിലേക്ക് വായനയ്ക്ക് ശേഷം ഒന്ന് കൂടി പോയി വായിക്കണമെന്ന് തോന്നുമ്പോൾ പോയി വായിക്കാം.
6) ചില പാരഗ്രാഫ് നോട്ട് ആയി സേവ് ചെയ്യാം അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്യാം ഇതൊക്കെ പിന്നീട് ആവശ്യം വരുമ്പോൾ പെട്ടന്ന് കണ്ടു പിടിക്കാം.
7) Kindle Mobail App ഉം Kindle ലുമായി വലിയ വ്യത്യാസം ഉണ്ട് അത് വായിക്കുന്ന പേജ് തന്നെ ഒരു തവണ രണ്ടിലും ' വായിച്ച് നോക്കിയാൽ മനസ്സിലാവും
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, നിങ്ങൾ ഒരു Kindle വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ഉപയോഗിച്ച് നോക്കാതെ വാങ്ങാൻ മുതിരരുത് DC Books, Eham Digital,Lulu mall,Edu mart കൂടാതെ മറ്റു പല പ്രമുഖ ഷോപ്പിംഗ് മാളുകളിലും Kindle Demoയ്ക്ക് വെച്ചത് കാണും പറ്റിയാൽ അവിടം വരെ പോയി അര മണിക്കൂറെങ്കിലും ഉപയോഗിച്ച് നോക്കിയിട്ട് ഇഷ്ടമായാൽ മാത്രം വാങ്ങുക, വായനയ്ക്ക് അല്ലാതെ പാട്ട് കേൾക്കാനോ ഗെയിം കളിക്കാനോ ഒന്നിനും ഇത് കൊണ്ട് പറ്റുകേല,
കണ്ണും പൂട്ടി വാങ്ങിയവർ പലരും മോശം അഭിപ്രായമാണ് പറയുന്നത് അവർ ഉദ്ദേശിക്കുന്ന രീതിയിലേക്ക് Kindle വളർച്ച പ്രാപിച്ചിട്ടില്ല എന്ന് കൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളുന്നു.
പിന്നെ വേറൊരു കാര്യം പഴയ ഒരു Kindle വാങ്ങുന്നതാവും ആദ്യമായി വാങ്ങുന്ന ആളുകൾക്ക് നല്ലത്, Amazon ൽ തന്നെ റിപ്പയർ ചെയ്ത സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു വർഷത്തെ വാറൻ്റിയോട് കൂടെ പലപ്പോഴും കാണാറുണ്ട് പിന്നെ Olx ൽ ₹4000 രൂപ മുതൽ സാധനം കിട്ടാനുണ്ടെന്ന് നോക്കിയപ്പോൾ മനസ്സിലായി.
NB : എൻ്റെ കൈയ്യിലുള്ള Kindle 5 മാസമായി ഞാൻ ഉപയോഗിക്കുന്നു, Olx വഴിയാണ് വാങ്ങിയത് എനിക്ക് വിറ്റകക്ഷി 4 മാസം മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പറഞ്ഞത് കണ്ടപ്പോൾ അത്ര പോലും ഉപയോഗിച്ചതായിട്ട് എനിക്ക് തോന്നിയിട്ടില്ല കാരണം ഒരു പോറൽ പോലും ഏൽക്കാതെയാണ് എനിക്ക് കിട്ടിയത്.
#kindle #ereader #amazon #malayalam #technical #readingbook #information
(3-11-2018)
-ജംഷീർ കെ കെ-



 ഒരു സുഹൃത്ത് കമൻറായി പറഞ്ഞത് കൂടെ ഉൾപ്പെടുത്തട്ടെ


 കഴിഞ്ഞ 3 വർഷങ്ങളായി Kindle ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ ഈ വളരെ നല്ല വിവരണത്തിൽ കുറച്ച് കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു കൊള്ളട്ടെ. ഒരു Amazone Kindle വാങ്ങണമെന്നോ, വാങ്ങാതെ തന്നെ അതുപയോഗിക്കണമെന്നോ താല്പര്യമുള്ളവർക്കുള്ള കുറച്ച് നിർദ്ദേശങ്ങളും ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.
...................
1: Kindle unlimited membership എടുക്കുകയാണെങ്കിൽ ഒരു വർഷം അൺലിമിറ്റഡ് ലൈബ്രറിയിൽ ലഭ്യമായ ഏത് പുസ്തകം വേണമെങ്കിലും ഫ്രീ ആയി വായിച്ചിട്ട് തിരിയെ നൽകാം. ഒരേ സമയം 10 പുസ്തകങ്ങൾ വരെ കിൻഡിലിൽ സൂക്ഷിക്കാം. ഇംഗ്ലീഷ് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നവർക്കാണ് ഈ പ്ളാൻ അനുയോജ്യം. കാരണം ഈ ലൈബ്രറിയിൽ ഏറിയ പങ്കും ഇംഗ്ലീഷ് പുസ്തങ്ങളാണ്. Annual membership charge ഏതാണ്ട് 1800 രൂപ. എത്ര പുസ്തകങ്ങൾ വേണമെങ്കിലും വായിക്കാം. ഒരു വർഷം 60 പുസ്തകങ്ങൾ വായിക്കുന്നയൊരാൾക്ക് പുസ്തകമൊന്നിന് ഏതാണ്ട് 30 രൂപ.
...................
2: ഒരു ചിലവുമില്ലാതെയോ അല്ലെങ്കിൽ വളരെ തുഛമായ വിലയ്ക്കോ നിങ്ങളുടെ സ്വന്തമാക്കാവുന്ന ധാരാളം പുസ്തകങ്ങളും ആമസോൺ കിൻഡിൽ ലൈബ്രറിയിലുണ്ട്. പഴയ പുസ്തകങ്ങളും ക്ളാസിക്കുകളുമാണേറെ. ഈയിടെ ഞാൻ സ്വന്തമാക്കിയ ചില പുസ്തകങ്ങളുടെ വിവരങ്ങൾ കേട്ടാലാരും അത്ഭുതപ്പടും.
Victor Hugo : The collection (All novels)
2800 pages. Price Rs. 0/-
...................
"50 Masterpieces You Have To Read Before You Die"
Books of Charles Dickens, Mark Twain, Kipling, Edgar Wallace, Virginia Woolf and many more.
Pages:12470. Price: Rs. 19/-
...................
Complete works of Dostoevsky.
4200 pages. Price: Rs. 38/-
...................
"Complete works of Leo Tolstoy"
War and Peace - Anna Karenina - The Death of Ivan Ilyich - Resurrection and many more.
2600 pages. Rs. 93/-
...................
കഴിഞ്ഞ 4 വർഷങ്ങളായി വില കൊടുത്തും അല്ലതെയുമായി 500ൽ അധികം പുസ്തകങ്ങൾ സമ്പാദിച്ചതിന് എനിക്ക് ചിലവായത് ഏതാണ്ട് 30000 രൂപ. അതായത് എന്റെ സ്വന്തം ലൈബ്രറിയിലെ ഒരു പുസ്തകത്തിന്റെ ശരാശരി വില 60 രൂപ.
...................
3: ഇപ്പോൾ മലയാളം പുസ്തകങ്ങൾ ആമസോൺ കിൻഡിൽ ലൈബ്രറിയിൽ ഏതാണ്ട് ഒരു 500നകത്തേയുള്ളു. പക്ഷേ അവയുടെ എണ്ണം നാൾക്കുനാൾ കുടി വരികയാണ്.
...................
4. ആമസോൺ കിൻഡിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ ഏറ്റവും അനുയോജ്യം Amazon Kindle Device ആണെങ്കിലും ഒരു പൈസാ പോലും ചിലവാക്കാതെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ google playstoreൽ free ആയിക്കിട്ടുന്ന
Amazon Kindle App Install ചെയ്തും അതൈരു kindle ആയി ഉപയോഗിക്കാം. Screen size ചെറുതായിരിക്കുമെന്നല്ലാതെ ഗണ്യമായ വ്യത്യാസമൊന്നും രണ്ടും തമ്മിലില്ല.
പിന്നെ Amazon Kindle Device തന്നെ വേണമെന്നുണ്ടെങ്കിൽ രാത്രിയിൽ വായിക്കാൻ ബുദ്ധിമുട്ടുള്ള 4700 രൂപാ വിലയുള്ള base modelന് പകരം 8800 രൂപ വിലയുള്ള Kindle paperwhite (7th Generation) ആയിരിക്കും മെച്ചം. നിങ്ങൾ വളരെയധികം പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണെങ്കിൽ ഈ നവംബർ 14ന് മാർക്കറ്റിൽ വരുന്ന കൂടുതൽ സൗകര്യങ്ങളുള്ള 12900 രൂപാ വിലയുള്ള All New Kindle Paperwhite (10th generation) ആയിരിക്കും മെച്ചം.
...................
ജീവിത സായാഹ്‌നത്തിലെത്തി നിൽക്കുന്ന, ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയനുഭവിക്കുന്ന എനിക്ക് ആകെയുള്ള ഒരഭയം എന്റെ കിൻഡിലും ഫെയ്സ്ബുക്കും കുറേ ഗാനങ്ങളുടെ ഒരു ശേഖരവും മാത്രമാണ്. ഇതൊക്കെ കൂടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഭ്രാന്ത് പിടിച്ചുപോയേനെ.



Thursday, October 4, 2018

ഒക്ടോബറിൻ്റെ ഓർമ്മപ്പെടുത്തൽ

ഇന്ന് ഒക്ടോബർ മൂന്ന് ഒരു ബൈക്ക് അപകടം കാരണം എൻ്റെ ജീവിതം താറുമാറാക്കിയത്
മൂന്ന് വർഷം മുൻപത്തെ ഇതേ ദിവസമാണ്. 2015 ഒക്ടോബർ ഒന്നാം തിയ്യതി വീടിൻ്റെ പ്ലാസ്റ്ററിംഗ് തുടങ്ങി, ആദ്യ രണ്ട് ദിവസം ഞാൻ പണിക്കാരുടെ കൂടെ വേണ്ട സഹായത്തിന് നിന്നു മൂന്നാം ദിവസം രാവിലെ 10.30 ന് അവർ  ചായ കുടിക്കുന്നത് വരെ അവരുടെ കൂടെ ചിലവഴിച്ച ശേഷം അവസാന സെമസ്റ്ററിൻ്റെ Exam fee അടയ്ക്കാൻ വടകരയ്ക്ക്  പുറപ്പെട്ടു ശനിയാഴ്ച്ച 12.30 വരെയെ ബാങ്ക് പ്രവർത്തിക്കൂ അത് കൊണ്ട് ബസ്സിന് പോയി റിസ്ക്കെടുക്കണ്ടാ എന്ന് കരുതി ബൈക്കിലാക്കി യാത്ര, പോലീസ് ചെക്കിംഗ് ഉണ്ടാവാറുള്ളത് കൊണ്ട് ജിഷ്ണുൻ്റെ ഹെൽമറ്റ് വാങ്ങി വണ്ടിയിൽ തൂക്കിയിടുകയും ചെയ്തു ചെറുവണ്ണൂർ എന്ന സ്ഥലത്ത് എത്തിയപ്പോൾ ചെറുതായി മഴ പെയ്യാൻ തുടങ്ങി എവിടെയെങ്കിലും കയറി നിന്നാൽ സമയം വൈകുമെന്ന് അറിയാവുന്നത് കൊണ്ട് വണ്ടിയിൽ നിന്ന് ഹെൽമറ്റ് ഊരി തലയിൽ വെച്ച് പരമാവധി സ്പീടിൽ  വണ്ടി വിട്ടു, മുയിപ്പോത്ത് ബസ്റ്റോപ്പിൻ്റെ മുന്നിലെത്തിയപ്പോൾ തൊട്ട് മുന്നിലുള്ള ഓട്ടോറിക്ഷക്കാരൻ ആരോ കൈകാട്ടിയിട്ട് പെട്ടന്ന് ബ്രേയിക്കിട്ടു എനിക്ക് ബ്രേയിക്ക് പിടിച്ചിട്ട് കിട്ടിയില്ല  പെട്ടെന്നുള്ള വെപ്രാളത്തിൽ
ഓട്ടോയുടെ പുറകിൽ ഇടിക്കണ്ട എന്ന് കരുതി ഞാൻ വലത്തോട്ട് വെട്ടിച്ചതും എതിരെ മഴ കാരണം വേഗത്തിൽ വന്ന മറ്റൊരു ബൈക്കുമായി എൻ്റെ വണ്ടി കൂട്ടി ഇടിച്ചു ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച്  നാലോ അഞ്ചോ മീറ്റർ അകലെയായി വന്ന് വീണു  മറ്റേ വണ്ടിക്കാരൻ കുറേ ദൂരം വരെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് പോയത് അവൻ്റെ വലതുകാൽ റോഡിലൂടെ ഉരഞ്ഞ് ഷൂ കീറി കാല്  ചെത്തിക്കളഞ്ഞത് പോലെയായിരുന്നു ഉള്ളത്. അവിടെയുള്ളവർ ഓടിക്കൂടി അവനെ എടുത്ത് ഓട്ടോയിൽ കയറ്റി എൻ്റെ അടുത്ത് വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു പക്ഷേ കുറച്ച് സമയത്തേക്ക് എൻ്റെ കൈയ്യും കാലും നാവും തളർന്ന പോയിരുന്നു എണീക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത സ്ഥിതി എൻ്റെ ദേഹത്ത് ഒരു മുറിവ് പോലുമില്ലാത്തത് കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ല  ഞാൻ സ്വയം എണീറ്റോളാം എന്ന് പറഞ്ഞു പല തവണ എണീക്കാൻ ശ്രമിച്ചു പക്ഷേ കൈയ്യോ കാലോ അനക്കാൻ പോലും പറ്റാതെ കുറച്ച് നേരം ഞാൻ തരിച്ച് പോയി പിന്നെ എങ്ങനെയോ തലയിൽ നിന്ന് ഹെൽമറ്റ് ഊരി അവിടെ ഇട്ടു കുറച്ച് പേർ എന്നെ താങ്ങി ഇരുത്താൻ ശ്രമിച്ചു അപ്പോഴാണ് വലത് കാലിൻ്റെ മുട്ടിന് വേദന അനുഭവപ്പെട്ടത് കൈ കൊണ്ട് രണ്ട് കാലിലും തടവി നോക്കിയപ്പോൾ വലത്തേ കലിൻ്റെ മുട്ടിന് എന്തോ പറ്റിയിട്ടുണ്ടെന്ന കാര്യം മനസ്സിലായി കാല് മടക്കാനോ എണീക്കാനോ കഴിയാതെ വന്നപ്പോൾ രണ്ട് മൂന്ന് പോർ ചേർന്ന് പതിയെ എന്നേയും ഓട്ടോയിൽ കയറ്റി ഇരുത്തി കൂട്ടിന് നാട്ടുകാരിൽ ഒരാളും കൂടെ പോന്നു. വണ്ടി പേരാമ്പ്ര EMS Hospitalലോട്ട്  വിട്ടു അതിനിടെ ആദ്യം കയറിയ ടിയാൻ കരച്ചിലും പിഴിച്ചിലുമായിരുന്നു അവൻ്റെ കാലിൽ നിന്ന് ചോരയും വരുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല ഏതായാലും ഹോസ്പിറ്റലിലേക്ക് വരുന്ന വഴി ജിഷ്ണൂനെ വിളിച്ച് ഒരു മുണ്ട് എടുത്ത് പേരാമ്പ്രയ്ക്ക് എത്താൻ പറഞ്ഞു അതിനിടയിൽ വടകര എന്നെ കാത്ത് നിൽക്കുന്ന അതുലും മൃദുലും പലതവണയായി എന്നെ ഫോണിൽ വിളിച്ചു അവസാനം ഞാൻ ഇന്ന് വരുന്നില്ല എന്നോ മറ്റോ പറഞ്ഞ് ഞാൻ ഒഴിവായി. 1 മണിയോടെ ആശുപത്രിയിലെത്തിയപ്പോഴേക്ക് എൻ്റെ കാല് നീര് വെച്ച് തടിച്ച് അനക്കാനാവത്തത്ര വേദനയിലായി സ്ഥിതി, അവിടെ കൂടിയ ചിലർ താങ്ങിപ്പിടിച്ച് വീൽ ചെയറിൽ ഇരുത്തി എല്ലിൻ്റെ ഡോക്ടറുടെ അടുത്തെത്തിച്ചു  പുള്ളി വേഗം എക്സറേ എടുത്ത് കൊണ്ടുവരാൻ എഴുതിത്തന്നു ഞാൻ വേദന സഹിച്ച് മുഖത്ത് പരാജയപ്പെട്ടവൻ്റെ ചിരിയുമായി എങ്ങനെയൊക്കെയോ എക്സറേ എടുത്ത് വീണ്ടും ഡോക്ടറുടെ മുന്നിലെത്തി പുള്ളി കുറച്ച് നേരം എന്തൊക്കെയോ കാര്യങ്ങൾ ചോദിച്ചോണ്ട് എക്സറേ പരിഷോധിച്ച ശേഷം മെഡിക്കൽ കോളേജിലോട്ട് റഫർ ചെയ്യാം കാലിൻ്റെ ചിരട്ട തകർന്നിട്ടുണ്ട് അത് ചിലപ്പോൾ എടുത്ത് കളയേണ്ടി വരുമെന്ന് സൂചിപ്പിച്ചു അത് കേട്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത് എനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല അത് വരെ എൻ്റെ ഊഹം ബൈക്കിൻ്റെ ക്രാഷ് കാർഡ് ഇടിച്ച് ചിരട്ട മുകളിലോട്ട് കയറിപ്പോയതാവാമെന്നായിരുന്നു, തൽക്കാലും ഒരു ഇഞ്ചക്ഷൻ എടുത്ത് വാർഡിലോട്ട് മാറ്റി പ്ലാസ്റ്റർ ഇടണം പക്ഷേ കോളേജിലെത്തിയാൽ പ്ലാസ്റ്റർ വെട്ടേണ്ടി വരുമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ പ്ലാസ്റ്ററിടീച്ചില്ല, പിന്നെ മനസ്സില്ലാ മനസ്സോടെ ഉമ്മാനെ വിളിച്ച് കാര്യം അവതരിപ്പിച്ചു അര മണിക്കൂറിനുള്ളിൽ ഉമ്മയും ഉമ്മാൻ്റെ ആങ്ങളയും കൂടെ ആശുപത്രിയിലെത്തി അവര് വരുമ്പോഴേക്ക് ഞാനും ജിഷ്ണുവും ഏറെ പണിപ്പെട്ട് ജീൻസ് അഴിച്ച് മുണ്ടുടുത്തിരുന്നു പിന്നെ സമയം കളയാതെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു നാല് മണിക്ക് കോളേജിലെത്തി അവിടുന്ന് ക്യാഷ്യാലിറ്റിയിൽ അരമണിക്കൂറോ മറ്റോ കഴിഞ്ഞ ശേഷമാണ് ഡോക്ടർ രക്തം ടെസ്റ്റ് ചെയ്യാനും വേറെ കുറേ ടെസ്റ്റിനും എഴുതിത്തന്നത് ഉമ്മയും ഉമ്മാൻ്റെ ആങ്ങളയും അങ്ങോട്ടുമിങ്ങോട്ടും പരക്കം പാച്ചിലും എന്നെ ടെസ്റ്റ് ചെയ്യാനും മറ്റും തള്ളിക്കൊണ്ടു പോക്കുമായി ആകെ കോലാഹലം അവസാനം ഇന്ന് രാത്രി തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞ് അതിന് ആവശ്യമായ  സാധനങ്ങളുടെ ലിസ്റ്റും എഴുതിക്കൊടുത്തു രാത്രി 11 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി ആദ്യം പത്തോ പന്ത്രണ്ടോ ഇഞ്ച് നീളമുള്ള സൂചി ഉപയോഗിച്ച് രണ്ട് ഇഞ്ചക്ഷൻ തന്ന് കാല്തരിപ്പിച്ചു ശേഷം കാലിലെ രോമം പ്ലെയറോ മറ്റോ ഉപയോഗിച്ച് പല തവണ പറിച്ച് വേദന ഇല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം സർജറി തുടങ്ങി ഞൻ ഉറങ്ങിപ്പോകാതിരിക്കാനായിരിക്കും ഒരാൾ എന്നോട് സംസാരിച്ച് കൊണ്ടേ ഇരുന്നു ചെറിയ പൊട്ടും പൊടിയും നീക്കിക്കളഞ്ഞ് ചിരട്ടയുടെ ബാക്കി ഭാഗം തുന്നിയോജിപ്പിച്ച് മുറിവ് സ്റ്റിച്ച് ചെയ്ത ശേഷം കാലിൽ പ്ലാസ്റ്ററിടീച്ച ശേഷം
പുലർച്ചെ നാലുമണിയോടെ  തിയേറ്ററിന് പുറത്തിറക്കി പിന്നീട് കുറച്ച് ദിവസം ഓർത്തോ വാർഡിൽ ഓരോന്ന് ഓർത്തോണ്ട് കിടന്നു അവിടെ എത്തിയപ്പോൾ നമ്മളൊക്കെ ഒന്നുമല്ലാതായി അവിടെ കാല് മുറിച്ച് കളഞ്ഞവരും സംസാരിക്കാൻ കഴിയാത്ത രീതിയിൽ മുഖവും തലയും പ്ലാസ്റ്ററിട്ടവരും എന്ന് വേണ്ട എല്ലാ തരം ആളുകളും വേദനയും കഷ്ടപ്പാടും സഹിച്ച് കിടക്കുന്നുണ്ട്,  അതിനിടയിൽ നാട്ടിലുള്ളവരുടെ ഫോൺ വിളിയും ദിവസേനയുള്ള സന്ദർശനവും എല്ലാം കൂടെ മടുപ്പ് തുടങ്ങിയിരുന്നു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് കുറച്ചെങ്കിലും സമാധാനം കിട്ടിയത്, വീട്ടിലെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ മുന്നിലെത്തിയ പോലെ കാണാൻ വരുന്നവരോടൊക്കെ എങ്ങനെയാണ് പറ്റിയത് എന്താണ് പറ്റിയ തെന്ന് വിശദീകരിച്ച് കൊടുത്ത് ഒരു വഴിക്കായി, നവംബർ 13ന് പ്ലാസ്റ്റർ വെട്ടിയെങ്കിലും നടക്കാൻ പോയിട്ട് കാല് മടക്കാൻ പോലും വയ്യായിരുന്നു നവംബർ 19 മുതൽ ഡിസംബർ 9 വരെ ഫിസിയോ തെറാപ്പി ചെയ്ത് കാല് ഒരു വിധം മടക്കാൻ പറ്റുന്ന അവസ്ഥയിലെത്തിച്ചു പക്ഷേ നടക്കാൻ വീണ്ടും കുറേ മാസങ്ങൾ വേണ്ടിവന്നു,  ഉമ്മ അടുത്തില്ലാത്തപ്പോൾ പതിയെ എണീറ്റ് നിൽക്കാനും മറ്റും ശ്രമിച്ച് പരാജയപ്പെട്ടു പിന്നെ വാക്കിംഗ് സ്റ്റിക്കും മറ്റും പിടിച്ച് എണീറ്റ് നിന്ന് നോക്കി അതും നടക്കാതെ വന്നപ്പോൾ പതിയെ പതിയെ ഒരാളുടെ സഹായത്തോടെയാണ് നടക്കാൻ തുടങ്ങിയത്, അവിടുന്ന് കുറേ ആഴ്ച്ചകൾ കഴിഞ്ഞ ശേഷമാണ് തനിയെ Toilet ൽ പോകാൻ വരെ തുടങ്ങിയത്. അത് വരെ നരകതുല്യമായ അവസ്ഥയിലായിരുന്നു.
അപകടം പറ്റിയവരേക്കാൾ കഷ്ടപ്പാട് നമ്മളെ സൃസൂക്ഷിക്കുന്ന വീട്ടുകാർക്കാണ്, ഒരു പക്ഷേ അന്ന് ഹെൽമറ്റ് ധരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന്  ഈ പോസ്റ്റ് എഴുതാൻ ബാക്കിയുണ്ടാവുമോ എന്ന് എനിക്ക് ഉറപ്പില്ല, കാരണം വാഹനങ്ങളിൽ നിന്നു വീഴുമ്പോൾ ആദ്യം ക്ഷതം ഏൽക്കുന്നത് നമ്മുടെ തലയ്ക്കായിരിക്കും, മൂന്ന് വർഷം കഴിഞ്ഞിട്ടു പോലും കുറച്ച് ദൂരം നടന്നാൽ കാലിന് കടച്ചിലും നീരും വരാറുണ്ട്. ഓടാനോ ചാടാനൊ ഇപ്പോഴും കഴിയുന്നില്ല അത് പോലെ തന്നെ ഭാരമുള്ള വസ്തു എടുത്ത് നടക്കാനും ബുദ്ധിമുട്ടാണ്.

അപകടം വിളിച്ച് വരുത്താൻ പെട്ടന്ന് കഴിയും അവിടെ നിന്ന് തിരിച്ച് കരകയറാൻ അത്ര എളുപ്പമല്ല എന്ന് ഈ അവസരത്തിൽ ഓരോരുത്തരെയും ഓർമ്മിപ്പിച്ച് കൊള്ളുന്നു.

Monday, May 28, 2018

എന്റെ സൂക്ഷിപ്പുകാരൻ





Google Keep എന്ന വാക്ക് മിക്കവാറും അളുകൾക്ക് സുപരിചിതമായിരിക്കും, പലരും keep ന്റെ ആരാധകരുമായിരിക്കാനും ചാൻസുണ്ട്.
ഞാൻ ആദ്യമായി keep ഉപയോഗിച്ച് തുടങ്ങുന്നത് കഴിഞ്ഞ മാർച്ച് മാസം മുതലാണ് പുതിയ ഫോൺ വാങ്ങിയ ശേഷം ഗുഗിളിന്റെ ഒരു വലിയ സോഫ്റ്റ് വെയർ കളക്ഷൻസ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു ജിയോ 4G ഉള്ളത് കൊണ്ട് downloading വളരെ എളുപ്പമായിരുന്നു Google Keep application download ചെയ്തപ്പോൾ എന്ത് ഉപയോഗമാണ് ഇതുകൊണ്ട് എന്നെനിക്കറിയില്ലായിരുന്നു ആദ്യമൊക്കെ ക്ഷണക്കത്തുകളുടെ ഫോട്ടോ എടുത്ത് കത്തിലുള്ള തിയ്യതിയും മറ്റും നോക്കി ⏰⏰reminder മാത്രം ഉപയോഗിച്ചു പിന്നീട് പല ഫീച്ചറുകളും പരിചയപ്പെട്ട് തുടങ്ങി
Google Keep ന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ നോട്ടുകൾ എഴുതാനും ഫോട്ടോയായിട്ടും🗽🗼 വോയിസായിട്ടുമൊക്കെ🎤🎤 ഗുഗിൾ കീപ്പിൽ Note സേവ് ചെയ്യാനും അത് പോലെ reminder ൽ നമുക്കാവശ്യമുള്ള സമയം⏰ സെറ്റ് ചെയ്താൽ ഓർമ്മപ്പെടുത്താൻ പറ്റുമെന്നുള്ളതാണ്.
കൂടാതെ നമ്മുടെ ഫോണിലുള്ളതോ അല്ലെങ്കിൽ keep ഉപയോഗിച്ച് പുതുതായി എടുത്തതോആയ ഫോട്ടോയിൽ ഉള്ള text നെ നമുക്ക് extract ചെയ്യാൻ പറ്റും

ഫോണിൽ Google Keep download ചെയ്ത ശേഷം application ൽ വലത് വശത്ത് താഴെയായിട്ട് കാണിച്ചിരിക്കുന്ന camera യുടെ ചിഹ്നം ക്ലിക്ക് ചെയ്താൽ take photo or choose image എന്നീങ്ങനെ രണ്ട് ഒപ്ഷൻസ് കാണിക്കും ഫോണിലുള്ള ഫോട്ടോയാണ് വേണ്ടതെങ്കിൽ choose image എടുക്കുക അല്ലെങ്കിൽ take photo യും അതിന് ശേഷം നമ്മൾ എടുത്ത ഫോട്ടോയുടെ മുകളിൽ ക്ലിക്ക് ചെയ്താൽ വലത് വശത്ത് മുകളിലായിട്ട് മൂന്ന് ഡോട്ട് കാണാം അതിൽ ക്ലിക്ക് ചെയ്ത് grab image text ക്ലിക്ക് ചെയ്താൽ ഫോട്ടോയിലുള്ള text താഴെ copy ആവുന്നതാണ്, പക്ഷേ ഇപ്പോൾ ഇംഗ്ലിഷ് മാത്രമാണ് ഇങ്ങനെ ലഭിക്കുന്നത് അത് പോലെത്തന്നെ Internet connection ഉം ആവശ്യമാണ്.

നമുക്കാവശ്യമായ ഒരു സാധനത്തിന്റെ
അല്ലെങ്കിൽ ബാങ്ക് പാസ്സ് ബുക്കിൽ നിന്ന് account number മറ്റൊരാൾക്ക് അയച്ച് കൊടുക്കാൻ പാസ്സ് ബുക്കിന്റെ ഒരു ഫോട്ടോ എടുത്ത് grab image text ഉപയോഗിച്ച്
വിവരങ്ങൾ മറ്റൊരാൾക്ക് അയച്ച് കൊടുക്കാനും അല്ലെങ്കിൽ text ചെയ്ത് സമയം കളയാതെ Note ൽ സേവ് ചെയ്യാനും സഹായിക്കും,
കൂടാതെ ചിത്രങ്ങൾ വരയ്ക്കാനും നമ്മൾ പറയുന്ന കാര്യങ്ങൾ വോയിസ് ഉപയോഗിച്ച് Note ൽ text ആയിട്ട് സേവ് ചെയ്യാനും പറ്റും,

കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ
കമന്റ് ചെയ്യാനും മറ്റും ഞാൻ ഫോണിൽ keep എടുത്ത് മലയാളത്തിൽ എളുപ്പം text ചെയ്ത ശേഷം Google Chrome ൽ അറ്റാച്ച് ചെയ്തു വെച്ച keep ഓപ്പൺ ചെയ്താൽ text അവിടെ നിന്നും കോപ്പി ചെയ്താൽ മതി gmail വഴി Sync ആവുന്നത് കൊണ്ട് നമ്മൾ എഴുതിയ നോട്ട് automatic ആയി കമ്പ്യൂട്ടറിലേക്ക് വന്നോളും.
പിന്നെ തിരക്കുള്ള സമയങ്ങളിൽ ഫേസ്ബുക്കിൽ കാണുന്ന പോസ്റ്റ് copy ചെയ്ത് വെച്ച് ആവശ്യമുള്ള സമയത്ത് എടുത്ത് വായിക്കാനും വളരെ എളുപ്പമാണ്, ഗുഗിളുമായിട്ട് Sync ചെയ്യുന്നത് കൊണ്ട് ഫോൺ കൈയ്യിലില്ലെങ്കിലും നമ്മളുടെ ഡാറ്റ എവിടെ വെച്ച് വേണമെങ്കിലും എടുക്കാൻ എളുപ്പമാണ് അത് പോലെ തന്നെ സുരക്ഷിതവും.

എഴുത്തുകാർക്ക് ഇത് വളരെ ഉപകാരപ്രതമായിട്ടുള്ള ഒരു application കൂടിയാണ്, എന്തെങ്കിലും ഓർമ്മയുള്ള സമയത്ത് കുത്തിക്കുറിച്ചിടാനും എളുപ്പമാണ്,

പിന്നെ ഒരു ഷോപ്പിങ്ങിന് പോകുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ തരംതിരിച്ച് എഴുതിവെക്കാനും അവ ഓർമ്മിപ്പിക്കാനും keep സഹായിക്കും.


പിന്നെ നമുക്കാവശ്യമുള്ള ഫയലുകൾക്ക് ഇഷ്ടമുള്ള നിറം നൽകാനും 📌📌 പിൻ ചെയ്ത് വെക്കാനും കൂടിയുള്ള സൗകര്യവും keep ൽ ലദ്യമാണ്

ഫേസ്ബുക് പോസ്റ്റ്

മടങ്ങാം മഷിപ്പേനയിലേക്ക്



ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ വിദ്യയിൽ വട്ടവിള വിജയകുമാർ എഴുതിയ മടങ്ങാം മഷിപ്പേനയിലേക്ക് എന്ന കുറിപ്പ് വായിച്ചു ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഇതുപോലെ ഒരു മടങ്ങിപ്പോക്ക് നടത്തിയിരുന്നു അദ്യാപകർ ബോൾ പേനയുടെ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കിതന്നു കൂടാതെ മഷിപ്പേന ഉപയോഗിക്കാനും പറഞ്ഞു പക്ഷേ കർശനമാക്കിയിരുന്നില്ല.
Lexi 5 ആയിരുന്നു അന്ന് എനിക്കിഷ്ട്ടപ്പെട്ട പേന ഒരാഴ്ച്ച തികച്ച് ഉപയോഗിക്കാൻ യോഗം എന്റെ ഒരു പേനയ്ക്കുപോലും ഇല്ലായിരുന്നു ക്ലാസിലെ പേനാ ചൊട്ട് അടിപിടി സ്കൂൾ വിട്ടാൽ ഇറങ്ങിയോട്ടം പിന്നെ ഗുണ്ടാ പിരിവുകാരായ ക്ലാസിലെ മല്ലന്മാർക്ക് എഴുതാൻ കൊടുത്തിട്ട് തിരിച്ച് ചോദിക്കാനുള്ള പേടി ഇങ്ങനെ പലതരം പ്രശ്നങ്ങളിൽ പെട്ട് പേന ആഴ്ച്ച തോറും വാങ്ങേണ്ട അവസ്ഥയായിരുന്നു പിന്നീട് എപ്പോഴോ ഫില്ലർ വാങ്ങി പേനയിലിട്ട് ഉപയോഗം തുടങ്ങി 5 രൂപയുടെ പേനയിൽ 3 രൂപയുടെ ഫില്ലർ സംഭവം പൊളിച്ചു പേനയ്ക്ക് പക്ഷേ മൂടി (ടോപ്പ്) ഉണ്ടാവാൻ ചാൻസില്ല അത് പോലെ പുറകിലും അടപ്പ് വല്ലപ്പോഴുമേ കാണൂ അല്ലാത്ത സമയം കടലാസ് കഷ്ണം തള്ളിക്കയറ്റി വെച്ച് അഡ്ജസ്റ്റ് ചെയ്യും നീളം കുറഞ്ഞ ഫില്ലറാണെങ്കിൽ ഈർക്കിൾ വെച്ച് അഡ്ജസ്റ്റ് ചെയ്യും ഇതൊക്കെ കൊണ്ട് തന്നെ പേന വീട്ടിൽ കൊണ്ടു പോകാറില്ല ക്ലാസിലെ ഡസ്ക്കിന്റെ അടിയിൽ ചുയിംഗം ചവച്ച് ഒട്ടിച്ച് വെച്ചതിന്റെ പശയിൽ പേന ഒട്ടിച്ച് വെച്ച് വീട്ടിലേക്ക് പേരും പിറ്റേ ദിവസം ആരും കാണാതെ പേന എടുത്ത് അതിൽ ചുയിംഗം പശ പറ്റിയ സ്ഥലത്ത് ഒരു പേപ്പർ ചുറ്റി ഒട്ടിച്ച് വെച്ച് എഴുതും ആ പേന ആരും തട്ടിപ്പറിക്കാനും എഴുതാനും വാങ്ങില്ല 😎 ടീച്ചർ ക്ലാസെടുക്കുന്ന സമയത്ത് പശ കളയാൻ ഇഷ്ടം പോലെ സമയവും കിട്ടും
അത് കഴിഞ്ഞ് പിന്നെ പ്ലസ് റ്റൂവിന് പഠിക്കുന്ന ( പഠിക്കുന്ന കുട്ടികളും ക്ലാസില്ലുണ്ടായിരുന്നു) സമയത്ത് എഴുത്ത് ക്ലാസിലെ പെൺകുട്ടികളെ ഏൽപ്പിക്കും ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിൽ വരുന്ന മാവേലിപ്പട തന്നെ ക്ലാസിലുണ്ടായിരുന്നു അത് കൊണ്ട് എനിക്ക് സ്ഥിരം നേട്ടെയുതിത്തരുന്ന ഒരു കുട്ടിയുണ്ടായിരുന്നു അവക്ക് എന്റെ നോട്ടിന്റെ കൂടെ ഒരു പേനയും കൊടുക്കും (പേന പ്രതിഫലമാണ്) ഓരോ തവണയും ഇതു തന്നെ പരിപാടി അവസാനം ഒരു ദിവസം രമണി ടീച്ചർ നോട്ട് നോക്കുന്നതിന്നിടയിൽ എന്നെ പൊക്കി കൈയ്യക്ഷരവും അക്ഷരത്തെറ്റില്ലാണ്ട് എഴുതിയതും കണ്ട് ആരായാലും പിടിക്കും കാരണം അക്ഷരത്തെറ്റില്ലാണ്ട് എഴുതാൻ ഞാൻ ഇന്നും പഠിച്ചിട്ടില്ല ആരാ എഴുതിതന്നതെന്ന് ചോദിച്ചിട്ട് ഞാൻ തന്നെയാണെന്നും സ്പീഡിൽ എഴുതുമ്പോൾ അങ്ങനെയാണെന്നും പതുക്കെ എഴുതുമ്പോൾ ഇങ്ങനെയാണെന്നും കള്ളം പറഞ്ഞു അത് കൊണ്ട് പ്ലസ് റ്റു പഠനം കഴിയുന്നത് വരെ ഈ എഴുത്ത് തുടർന്ന് പോന്നു.
പിന്നെ വല്ലെടത്തും എന്തെങ്കിലും എഴുതേണ്ട അവസരം വന്നാൽ മനപ്പൂർവ്വം ഒഴിഞ്ഞ് മാറി നിൽക്കും ഇല്ലെങ്കിൽ ഉറപ്പായിട്ടും പെടും എന്നെനിക്കറിയാം രണ്ട് വർഷം മുൻപ് ഒരു കല്യാണ വീട്ടിൽ പണം പയറ്റിന് കണക്കെഴുതാൻ എന്നെ പിടിച്ചിരുത്തിയിരുന്നു അവിടുന്ന് ഒരു ചേച്ചി വന്ന് " വാസു 500 രൂപ ബ്രാക്കറ്റിൽ ഡ്രൈവർ" എന്നിടാനും പറഞ്ഞു എത്ര ആലോചിച്ചിട്ടും ഡ്രൈ എങ്ങനെയാണ് എഴുതേണ്ടതെന്ന് അപ്പോൾ പിടികിട്ടിയില്ല അവസാനം ബ്രാക്കറ്റ് മാത്രമിട്ട് വെച്ച് പിന്നെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഹൃത്ത് Syam നോട് ചോദിച്ചാണ് എഴുതിയത്. 🙈🙈

അക്ഷര തെറ്റ് അവിടെ നിക്കട്ടെ എനി കൈയ്യക്ഷരത്തിന്റെ കാര്യം നോക്കാം ഞാൻ ബോൾപേനകൊണ്ട് എഴുതിയാൽ വരയിട്ട നോട്ടിൽ തന്നെ അതിർത്തി തർക്കം രൂക്ഷമാണ് കൊച്ചീന്ന് കൊയിലാണ്ടിക്ക് എന്നൊക്കെ ശത്രുക്കൾ പറയുമായിരുന്നു അത് കൊണ്ട് വരയിടാത്ത നോട്ടിന്റെ കാര്യം ഞാൻ പറയുന്നില്ല നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു,
ആ ഞാൻ ഒരു വിധം കോൺഫിഡന്റ് ആയി എഴുതാറുള്ളത് ഹീറോ പേന (മഷിപ്പേന) കൊണ്ടാണ് അന്ന് ABS ബ്രേക്ക് ഒക്കെ ഉള്ളത് ഇവന് മാത്രമാണ് :-) 2012 മുതൽ ഡയറി എഴുതാൻ മഷിപ്പേന മാത്രമെ ഉപയോഗിക്കാറുള്ളൂ ചിലപ്പോൾ ഇടയ്ക്ക് വെച്ച് മഷി തീർന്നാൽ മാത്രം ബോൾ പേന ഉപയോഗിക്കാറുണ്ട്.
ഹീറോ പേനയാണ് ഞാൻ മഷി നിറച്ച് ഉപയോഗിക്കുന്നത് ഇതിന്റെ പ്രധാന പ്രശ്നം എഴുതിയത് വെള്ളം നനഞ്ഞാൽ മാഞ്ഞ് പോകും എന്നതാണ് ഇങ്ങനെ മാഞ്ഞു പോയാൽ എഴുതുന്നതിന് അർത്ഥമില്ല ഇന്നത്തെ മഷിപ്പേനയിലേക്ക് മടങ്ങാൻ എന്ന എഴുത്ത് കണ്ടിട്ട് മഷിപ്പേനയുടെ ചില പോരായ്മകൾ മാറാനുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം 😕😕

# മഷി നനയുമ്പോൾ മാഞ്ഞ് പോകാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടോ ?
# എന്ത് കൊണ്ട് ബോൾ പേന കൊണ്ട് എഴുതിയത് നനയുമ്പോൾ മാഞ്ഞു പോകുന്നില്ല !

2017 സെപ്റ്റംബർ 7 ലെ ഫേസ്ബുക് പോസ്റ്റ്

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙

ഹലോ..മൈക്ക് ടെസ്റ്റിങ്ങ്..🎤🎙
xx xx xx xx xx xx xx xx xxx xx xx മൈക്കെന്ന് കേൾക്കുംപോൾ അഭിമാനപൂരിതമാവണം, സ്റ്റേജെന്ന് കേൾക്കുംപഴോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നൊക്കെ പറയാൻ അതിയായ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് പണ്ട് മുതലെ പേടിയുള്ള ഒരു സാധനമാണ് മൈക്ക് അതെന്താ മൈക്ക് നിന്നെ പിടിച്ച് കടിച്ചോ..?? എന്ന് മാത്രം ചോദിക്കരുത് 😄🙏 മൈക്കിനോടുള്ള പേടിക്ക് കാരണം ഇന്നും ഞാൻ തിരിച്ചറിഞ്ഞിട്ടില്ല മൈക്കിൽ സംസാരിക്കാൻ അവസരം കിട്ടുന്ന സമയത്തൊക്കെ പുറകിലോട്ട് വിലയുന്ന ശീലം എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണെന്ന് തോനുന്നു പള്ളിയിൽ വെച്ച് പല തവണ എന്നെക്കൊണ്ട് ബാങ്ക് വിളിപ്പിക്കാൻ പലരും നോക്കിയിട്ടുണ്ട് നടന്നില്ല പല ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ പിന്മാറും അതല്ല ഞാൻ പെടുമെന്ന് ഏകദേശം ഉറപ്പായാൽ പിന്നെ അങ്ങോട്ടുള്ള റൂട്ട് മാറ്റിപ്പിടിക്കലാണ് പതിവ് അത് പോലെത്തന്നെ കഴിഞ്ഞ മാസം തൃശ്ശൂർ ജവഹർ ഭവനിൽ വെച്ച് നടന്ന അവിയൽ പുസ്തക പ്രകാശനത്തിന് മുന്നോടിയായി മുരളിച്ചേട്ടന്റെ പഴംപൊരി പേ ചർച്ചയിൽ പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ മുരളിച്ചേട്ടന്റെ കൈയ്യിലെ മൈക്ക് വെച്ച് നീട്ടിയാൽ ഞാൻ പെടുമെന്നുറപ്പുള്ളത് കൊണ്ട് ചർച്ച കേൾക്കാനും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മാത്രമെ ഞാൻ മുതിർന്നുള്ളു മിണ്ടിയാൽ വില കൊടുക്കേണ്ടി വരും വലിയ വില അതിനാൽ ഞൻ സംയമനം പാലിച്ചു

പക്ഷേ ഇന്നലെ ഞാൻ ശരിക്കും പെട്ടു 😷
LENSFED (Licenced Engineers and Supervisors Federation) ന്റെ യൂണിറ്റ് സമ്മേളനം പേരാമ്പ്ര ഹോട്ടൽ സൂര്യയിൽ വെച്ചായിരുന്നു രാവിലെ 10.30 ന് തുടങ്ങി 3.30 വരെ പ്രാഭാഷണവും ക്ലാസും അനുശോചന പ്രമേയവും സംഘടനാ റിപ്പോർട്ടും യൂണിറ്റ് റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയും മറുപടിയും അങ്ങനെ പരിപടി പൊടിപൊളിച്ചോണ്ടിരിക്കുന്നതിനിടയിൽ ചോദ്യം ചോദിക്കാനുള്ള അവസരം എന്റെ മുന്നിലുമെത്തി ആദ്യമൊന്ന് ഭയന്നെങ്കിലും ഞാനിവിടില്ലെന്ന മട്ടിലിരുന്ന് നൈസായിട്ട് അതിൽ നിന്ന് ഒഴിഞ്ഞ് മാറി രക്ഷപെട്ടു
പിന്നെയാണ് പരിപാടിയിൽ പങ്കെടുത്ത മെമ്പർമാർ സ്വയം പരിചയപ്പെടുത്താനുള്ള നിർദ്ദേശം വന്നത് രണ്ട് മൂന്ന് പേർ സ്റ്റേജിൽ വന്ന് അവരെ പരിചയപ്പെടുത്തി ഇനിയിവിടെ ഇരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി പതിനെട്ടാമത്തെ അടവ് പ്രയോഗിക്കേണ്ടി വന്നു ഫോണെടുത്ത് ചെവിയിൽ വെച്ച് മറ്റേ കൈ കൊണ്ട് വാ പൊത്തി പുറത്തേക്ക് പോകുക പക്ഷേ അതത്ര പന്തിയല്ല ഏത് നിമിശവും പുറകിൽ നിന്ന് ഒരു വിളി പ്രതീക്ഷിക്കാം പിന്നെയുള്ളത് വാഷ് റൂമിലേക്ക് പോകലാണ് സ്റ്റേജിന്റെ സൈഡിലൂടെ പോകേണ്ട കാര്യമോർത്ത് അതും പാതിവഴിയിൽ ഉപേക്ഷിച്ചു എന്നിട്ട് ഹാളിനകത്തുള്ള ഒരു പില്ലറിന്റെ പുറകിൽ ഒളിച്ചിരുന്നു എന്റെ കൂടെ വന്ന എൻജിനിയർമാരുടെ അവസരവും കഴിഞ്ഞു അതോടെ ഞാൻ പെടുമെന്ന് ഏതാണ്ട് ഉറപ്പായി ഹൃദയം ഇത്രയും സ്പീഡിൽ ഇടിക്കുന്നതെന്തിനാണെന്ന് എനിക്കറിഞ്ഞൂട കൈയ്യും കാലും വിറയ്ക്കാനും തുടങ്ങി എനി ആകെ നാലോ അഞ്ചോ പേരുണ്ട് അത് കഴിഞ്ഞാൽ എന്റെ ഉഴമാണ് വരുന്നത് വരട്ടെ എന്ന് കരുതി കുറച്ച് പാട് പെട്ടെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചിരുന്നു അവസാനം എന്റെ തൊട്ടടുത്തിരുന്നയാളും പോയി തിരിച്ച് സീറ്റിലെത്തി ഞാൻ ഒന്നുമറിയാത്ത പോലെ ഫോണും ന്നേക്കിക്കൊണ്ട് കുത്തിയിരുന്നു പോയൽ പ്രതിഛായ നഷ്ടമായേക്കുമോ എന്നൊരു ഭയം പിന്നെ പലരുടേയും കണ്ണുകൾ എന്റെ നേർക്ക് വരാൻ തുടങ്ങിയത് മനസ്സിലാക്കി സ്റ്റേജിലേക്കു നോക്കി എല്ലാരും കഴിഞ്ഞോ എന്ന മട്ടിൽ അതിനിടയിൽ അമ്മായിക്കളി കളിക്കാതെ എണീറ്റ് പോടെയ് എന്നൊരു കമന്റും കിട്ടി ബോധിച്ചു ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചുറ്റുമുള്ളതൊന്നും കാണാതെ നടക്കുന്നതിനിടയിൽ ഒന്ന് രണ്ട് കസേരയൊക്കെ തട്ടിതെറുപ്പിച്ച് അവസാനം മൈക്കിന്റെ മുന്നിലെത്തി ഒന്നിളിച്ച് കാണിച്ച ശേഷം ഒറ്റ ശ്വാസത്തിൽ പേരും സ്ഥലവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പറഞ്ഞ് തീർത്ത് ഇരിപ്പിടം ലക്ഷ്യമാക്കി ഒറ്റ പ്പാചിലായിരുന്നൂ ഒന്നും സംഭവിക്കാത്തത് പോലെ വന്നിരുന്ന് മണിച്ചിത്രത്താഴിൽ ശോഭന സുരേഷ് ഗോപി യോട് ചോദിച്ചത് പോലെ നഗുലേട്ടാ ഞാൻ ഇപ്പോ എന്താ പറഞ്ഞേ ? എന്ന മട്ടിൽ കണ്ണോക്കെ തുറിച്ചു എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഗംഗ ഇപ്പോ ഒന്നും പറഞ്ഞില്ല.. ഗംഗക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണെല്ലാവരും അത് കണ്ടപ്പോഴാണ് കുറച്ച് ആശ്വാസമായത്.

NB : സ്റ്റേജിൽ വന്ന് കാണികളോട് ആത്മവിശ്വാസത്തോടെ രണ്ട് വാക്ക് സംസാരിക്കുക എന്നത് ഒരു ദൈര്യം തന്നെയാണ് എനിക്കില്ലാത്തതും അത് തന്നെ, കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗം കേട്ടപ്പോൾ കുറച്ച് വൈകിയാണെങ്കിലും അദ്ധേഹവും നല്ലൊരു പ്രാസംഗികനാണെന്ന് ബോധിച്ചു അതും എഴുതിക്കൊണ്ടുവന്ന് വായിക്കാതെ പ്രസംഗിച്ച് ഞെട്ടിച്ച് കളഞ്ഞു :-)

Saturday, December 30, 2017

#Books_Read_2017



വർഷാവസാനം പലരും ഫേസ്ബുക്കിൽ ആ വർഷം വായിച്ച പുസ്തകങ്ങളുടെ #Books_Read_2017 ഒരു വലിയ ലിസ്റ്റ് തയ്യാറാക്കി പോസ്റ്റ് ചെയ്യാറുണ്ട് കഴിഞ്ഞ ദിവസം Manoj Ravindran Niraksharanചേട്ടനും ഇന്ന് Dyvia Joseചേച്ചിയുടെയും വായനാ_ലിസ്റ്റ് കണ്ടപ്പോൾ തോന്നിയതാണ് ഈ വർഷാവസാനം ഒരെണ്ണം എനിക്കും തയ്യാറാക്കണമെന്ന് പക്ഷേ ഞാനിതുവരെ അതിന് മുതിർന്നിട്ടില്ല കാരണം മറ്റൊന്നുമല്ല ടൈപ്പ് ചെയ്യാനുള്ള മടി തന്നെ എന്തും ഡയറിയിലോ അല്ലെങ്കിൽ നോട്ടിലോ തിയ്യതി സഹിതം എഴുതി രേഖപ്പെടുത്തുന്ന സ്വഭാവം ഉണ്ട് അത് കൊണ്ട് തന്നെ 2014 മുതൽ ഞാൻ വായിച്ച പുസ്തകങ്ങൾ എഴുതി സൂക്ഷിച്ചത് ഇവിടെ ചേർക്കാനായി ആ രേഖകൾ പരിശോധിച്ചാൽ ഓരോ വർഷവും എന്റെ വായനാശീലം കുറയുന്നതായിട്ടാണ് മനസ്സിലാവുക 2016,17 ലാണ് ഏറ്റവും കുറവ് 
കാരണങ്ങലായി നിരത്തുന്നത് ജോലി, യാത്ര, ഫാമിലി,ഫെയിസ്ബുക്കും മറ്റ് കൂട്ടായ്മകളും ഇവയൊക്കെ തന്നെ പക്ഷേ അടുത്ത വർഷം മുതൽ മടി കൂടാതെ വായിക്കാൻ പ്രത്യേക സമയം കണ്ടെത്തുകയും ഓരോ പുസ്തകങ്ങളും വായിച്ച് അതിനെപ്പറ്റി രണ്ട് വാക്ക് എഴുതി പോസ്റ്റ് ചെയ്യുന്നതുമായിരിക്കും.
2017ൽ ആകെ വായിച്ചത് 13 പുസ്തകങ്ങൾ മാത്രമാണ് അവ.
×××××××××××××××××××××××××××××××××××××
1. അർദ്ധനാരീശ്വരൻ - പെരുമാൾ മുരുകൻ
2. ‎ എസ് കെ പൊറ്റെക്കാടിന്റെ ഡയറിക്കുറിപ്പുകൾ - എസ് കെ പൊറ്റെക്കാട്
3. ‎ നനഞ്ഞു തീർത്ത മഴകൾ - Deepa Nisanth
4. ‎ നന്ദിതയുടെ കവിതകൾ - നന്ദിത
5. ‎കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - Deepa Nisanth
6. ‎ എന്ത് പഠിക്കണം എങ്ങനെ തൊഴിൽ നേടാം - Muralee Thummarukudy
7. ‎സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - T D Rama Krishnan
8. ‎ ഇലവൻ മിനിറ്റ്സ് - പൗലോ കൊയ്‌ലോ
9. ‎ മീരയുടെ നോവെല്ലകൾ - കെ ആർ മീര
10. ‎ അവിയൽ - (ഒരു വണ്ടിക്ക് ആളുണ്ട്  Muralee ThummarukudyDeepa Praveen Jayaram Subramani Priya Kiran Naseena Methal Sangeeth Surendran Shaju Haneef Smitha V Sreejith Sreeja Shyam )
11. ‎ ടോട്ടോ ചാൻ -തെത്സുകോ കുറോയാനഗി ( പരിഭാഷ അൻവർ അലി )
12. ‎ ലോല - പി പത്മരാജൻ
13. ‎ One Indian Girl - Chetan Bhacat
അതിന് മുമ്പുള്ള വർഷങ്ങളിൽ വായിച്ച പുസ്തകങ്ങൾ കൂടി എഴുതിച്ചേർത്തിട്ടില്ലെങ്കിൽ 2018 ന്റെ അവസാനം മടിയൻ മല ചുമക്കുമെന്ന് പറഞ്ഞത് പോലെയാവും.
2016ൽ വായിച്ചത് 5 പുസ്തകങ്ങൾ മാത്രമാണ്
×××××××××××××××××××××××××××××××××××××
1.കർമയോഗി ഇ.ശ്രീധരന്റെ ജീവിതകഥ - എം.എസ് അശോകൻ
2. മാധവിക്കുട്ടി ഡയറിക്കുറിപ്പുകൾ - മാധവിക്കുട്ടി
3. ‎ ഇന്ദിരാഗാന്ധി ചെമ്പനീർപ്പൂവീണ്ടും
4. ‎ യുവത്വം കൊതിക്കുന്ന ഇന്ത്യ - APJ
5. ‎ എന്താണ് ധന ശാസ്ത്രം - കെ എൻ ഗംഗാധരൻ
2015ൽ വായിച്ചത് 17 പുസ്തകങ്ങൾ
××××××××××××××××××××××××××××××××××
1. കാപ്പിരികളുടെ നാട്ടിൽ - എസ് കെ പൊറ്റെക്കാട്
2. ‎ഹംസധ്വനി - മാധവിക്കുട്ടി
3. ‎ കേരള സഞ്ചാരം - മാധവിക്കുട്ടി
4. ‎ ആൽകെമിസ്റ്റ് - പൗലോ കൊയ്ലോ
5. ‎ കലാമും കുട്ടികളും - കിളിരൂർ രാധാകൃഷ്ണൻ
6. ‎ പ്രതിഭയുടെ പടവുകൾ താണ്ടി - സുജിത്ത് കാറ്റോട്
7. ‎ ഞാൻ സ്റ്റീവ് - സ്റ്റീവ് ജോബ്സ്
8. ‎ ഫ്രഞ്ച് ലവർ - തസ്ലീമ നസ്റിൻ
9. ‎ വിഷകന്യക - എസ് കെ പൊറ്റക്കാട്
10. ‎ എന്റെ കഥ - മാധവിക്കുട്ടി
11. ‎ മാനസി - മാധവിക്കുട്ടി
12. ‎ കല്യാണി - തസ്ലിമ നസ്റിൻ
13. ‎ മാഡം ക്യൂറി - സിന്ധു എസ് നായർ
14. ‎ ഇന്ത്യയുടെ ചൈതന്യം - APJ
15. ‎ ഒരു കുടയും കുഞ്ഞു പെങ്ങളും - മുട്ടത്ത് വർക്കി
16. ‎ എന്റെ ജീവിതകഥ - സച്ചിൻ
17. ‎ ജ്വലിക്കുന്ന മനസ്സുകൾ - APJ
18. ‎
2014ൽ വായിച്ചവയാണ് എനിക്ക് അഭിമാനത്തോടെ പറയാനുള്ളത് 31 പുസ്തകങ്ങൾ
×××××××××××××××××××××××××××××××××××××
1. മതിലുകൾ - ബഷീർ
2. ‎ ഞാൻ മലാല - പി എസ് രാകേഷ്
3. ‎ അഗ്നിച്ചിറകുകൾ - APJ
4. ‎ ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയൻ
5. ‎ ദ്വിഖണ്ഡിത - തസ്ലിമ നസ്റിൻ
6. ‎ കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം - സ്റ്റീഫൻ ഹോക്കിങ്ങ്
7. ‎ ലജ്ജ - തസ്ലീമ നസ്റിൻ
8. ‎103 ഗണിത തത്വങ്ങൾ - ഷയാൻ ബെൻ
9. നിഷ്ക്കാസിത - തസ്ലീമ നസ്റിൻ
10. ‎ പിക്കാസോ - കെ.എ. ആന്റണി
11. ‎ വക്കീലമ്മാവൻ - മാധവിക്കുട്ടി
12. ‎ യൂറി ഗാഗറിൻ -സി.ജി ശാന്തകുമാർ
13. ‎ കോളറാ കാലത്തെ പ്രണയം - ഗബ്രിയേൽ ഗാസിയ മാർക്വിസ്
14. ‎ അജയ്യമായ ആത്മചൈതന്യം -APJ
15. ‎ ഹെലൻ കെലർ - മിനി മോഹൻ
16. ‎ മെയ്ൻ കാംഫ് - അഡോൾഫ് ഹിറ്റ്ലർ
17. ‎Five Point Some One - Chetan Bhacat
18. ‎ യൗവ്വനത്തിന്റെ മുറിവുകൾ - തസ്ലിമ നസ്റിൻ
19. ‎ വാൻക-ആന്റൺ ചെക്കോവ്
20. ‎ വഴി വെളിച്ചങ്ങൾ - APJ
21. ‎ബർസ - ഖദീജ മുംതാസ്
22. ‎ തായ് വഴി - നൂറനാട് ഹനീഫ്
23. ‎ മരക്കുടിലിൽ നിന്നും വൈറ്റ് ഹൗസിലേക്ക് - സിജി യെൻ
24. ‎ കഥ പൊറ്റെക്കാട് - എസ് കെ പൊറ്റെക്കാട്
25. ‎ എന്റെ ജീവിതത്തിലെ ആദ്യ നാളുകൾ - ഫിദൽ കാസ്ട്രോ
26. ‎ ബ്ലാക്ക് ബ്യൂട്ടി - അന്നാ സിവെൽ
27. ‎ ഒരു നൂറ്റാണ്ടിനെ നിർമ്മിച്ച പ്രസംഗങ്ങൾ - വിവർത്തനം എ വി ശ്രീകുമാർ
28. ‎ നീർമാതളം പൂത്തകാലം - മാധവിക്കുട്ടി
29. ‎ എസ് കെ പൊറ്റക്കാട്ട് സമ്പൂർണ്ണ കഥകൾ - എസ് കെ പൊറ്റക്കാട്
30. ‎ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ( പുനർവായന )
31. ‎ സഫലമായസ്നേഹാ ന്വേഷണം - ശൈഖ് മുഹമ്മദ് കാരകുന്ന്
jam_s

Sunday, December 24, 2017

എന്റെ ഡയറിക്കുറിപ്പുകള്‍

ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴുതിത്തു തുടങ്ങിയതും പിന്നീടങ്ങോട്ട് ഈ പ്രവർത്തി തുടർന്ന് കൊണ്ടിരുന്നു.
ഞാൻ കൂനഞ്ചേരി അറബിക് കോളേജിൽ പഠിക്കുന്ന സമയത്ത് അവിടുത്തെ സീനിയർ സ്റ്റുഡൻസ് ആണ് ഞങ്ങളുടെ ബാച്ചിന് ഡയറി എത്തിച്ച് തന്നത് 45 രൂപയോ മറ്റോ ആണ് അന്ന് വില. പലരും പറഞ്ഞുകേട്ടിട്ടുണ്ട് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആണ് അവരെ ഡയറിയെഴുതാൻ പ്രചോദിപ്പിച്ചതെന്ന് ഞാനും അതുപോലെ തന്നെ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ച ശേഷമാണ് ഡയറിയെഴുതാൻ തുടങ്ങിയത് എന്ന് വെച്ച് എല്ലാവരും അങ്ങനെയാവണമെന്നില്ല.

2007ല്‌ കോളേജ് ലൈബ്രറിയിൽ നിന്നാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ കാണുന്നതും വായിക്കുന്നതും നാസി തടങ്കൽ പാളയത്തിൽ നിന്നെഴുതിയ ആൻ ഫ്രാങ്കിന്റെ ഡയറിയിൽ ഹിറ്റ്ലറുടെ ക്രൂരത സഹിക്കാൻ പറ്റാതെ ആനും കുടുംബവും ഒളിത്താവളങ്ങളിലേക്ക് താമസം മാറുന്നതും ഓരോ ദിവസവും പേടിച്ച് വിറച്ച് കഴിയുകയും ഭക്ഷണം പോലും ലഭിക്കാൻ ബുദ്ധിമുട്ടുന്നതും വിവരിച്ചിട്ടുണ്ട്.
‎ ഒരു തവണ വായിച്ചാൽ തന്നെ നമുക്ക് മനസ്സിലാവും ആൻ ഡയറി എഴുതുകയല്ല മറിച്ച് കിറ്റിയോട് സംസാരിക്കുകയാണ് എന്ന്, ഡയറി എഴുത്തിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ ആനിനെ അനുകരിക്കാൻ തുടങ്ങി ദയനീയമായി പരാജയപ്പെട്ടു ഞാൻ എഴുതിയത് വായിക്കുമ്പോൾ എനിക്ക് തന്നെ സഹതാപം തോന്നി തുടങ്ങി പിന്നീടങ്ങോട്ട് പ്രധാനപ്പെട്ട സംഭവങ്ങളും മറ്റും മാത്രം നോട്ട് ചെയ്ത് എഴുത്ത് ചുരുക്കി തുടങ്ങി രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് ഡയറി എഴുതുന്ന ട്രാക്കിലേക്ക് എത്തിയത് ചില ദിവസങ്ങളിൽ പേജ് തികയാതെ എഴുത്ത് ചുരുക്കേണ്ടി വരും മറ്റു ചില ദിവസങ്ങളിൽ രണ്ട് വരി മാത്രം എഴുതി നിർത്തും ഇതാണ് പതിവ്.
‎ഡയറി എഴുത്ത് ഒരു സാഹസികമാണ് സത്യസന്ധമായി എഴുതാനുള്ള ആർജവമുണ്ടാകുമ്പോഴേ അത് ജീവിതത്തോട് നീതി പുലർത്തുകയുള്ളൂ.
‎ആദ്യമൊക്കെ ഡയറി വീട്ടിൽ വെച്ച് എഴുതാനും അത് വീട്ടിൽ സൂക്ഷിക്കാനും എനിക്ക് പേടിയായിരുന്നു അത് കൊണ്ട് 2008, 2009 ഡയറികൾ സുഹൃത്ത് Syam ന്റെ വീട്ടിൽ നിന്ന് എഴുതി അവിടെ അവന്റെ അലമാരയിൽ വെച്ച് പൂട്ടി തക്കോലും കൊണ്ട് നടക്കലായിരുന്നു പതിവ് അന്ന് അവന്റെ കൈയ്യിൽ പെയർ കീ ഉണ്ടോന്ന് ചിന്തിക്കാനുള്ള ബുദ്ധിക്കുറവുണ്ടായിരുന്നു 😬😬
2010 ൽ പത്താം ക്ലാസ് കഴിഞ്ഞ് +1, +2 തരത്തിലേക്ക് എത്തിയ ശേഷം എനിക്ക് ബാപ്പ വീട്ടിലെ മൂപ്പരുടെ ഒരു പഴയ മേശ തന്നു പിന്നീടങ്ങോട് ഡയറി എഴുതുന്നതും സൂക്ഷിക്കുന്നതും വീട്ടിൽ തന്നെയാക്കി ആദ്യം വീട്ടിലുള്ളോര് കാണതെ എഴുതി പിന്നീട് ഞാൻ അവരെ മൈന്റ് ചെയ്യാൻ പോയിട്ടില്ല അവരും എന്നെ ശ്രദ്ധിക്കാൻ നിന്നില്ല.
2012 വരെ എവിടുന്നേലുമൊക്കെ ഫ്രീയായിട്ട് കിട്ടുന്ന ഡയറിയിലായിരുന്നു എഴുത്ത് അതികവും ശ്യാം തന്നെയാണ് ഡയറി എനിക്ക് എത്തിച്ച് തരാറുള്ളത് 2012 മുതൽ അത് നിർത്തി ഞാൻ മാതൃഭൂമിയുടെ ഡയറി വാങ്ങിത്തുടങ്ങി മാതൃഭൂമിയിൽ വരവ് ചിലവ് കണക്കുകൾ രേഖപ്പെടുത്താനും ചെറിയ കുറിപ്പുകൾ അടയാളപ്പെടുത്താനും പറ്റും അത് പോലെ തന്നെ വലിപ്പവും പേജുമൊക്കെ ഒരേ പോലെ ആയത് കൊണ്ട് സൂക്ഷിക്കാനും എളുപ്പം. അത് കൊണ്ട് തന്നെ കഴിഞ്ഞ ആറ് വർഷവും മാതൃഭൂമി ഡയറി തന്നെ വാങ്ങി 2018ലെ ഡയറിയും മാതൃഭൂമി തന്നെ വാങ്ങി വെച്ചു, എഴുത്ത് തുടങ്ങിയ സമയത്ത് ബോൾ പേനയാണ് ഉപയോഗിച്ചത് അത് പല താളുകളിലും മഷി ഇളകി വൃത്തികേടായി 2013 ൽ ഹീറോ പേനയും ഒരു കുപ്പി മഷിയും വാങ്ങിച്ച് എഴുതി അതിനൊരു പരിഹാരം കണ്ടു. പുതിയതായിട്ട് ഡയറി എഴുതുന്നവർ #Fountain #Pen ഉപയോഗിക്കുന്നതാവും നല്ലത് വർഷങ്ങൾ കഴിഞ്ഞാലും നല്ല വൃത്തിയും വെടിപ്പും ഉണ്ടാകും പക്ഷേ നനഞ്ഞാൽ മഷി ഇളകി മാഞ്ഞ് പോകും എന്നത് ഒരു പോരായ്മയാണ്.
ചില ദിവസങ്ങൾ എഴുതാൻ വിട്ടു പോയാൽ അവ ഓർത്തെടുത്ത് എഴുതാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പുതിയ സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ഫോട്ടോ ഫോണിൽ എടുത്ത് വെക്കും അതിന്റെ സമയവും തിയ്യതിയും ആസ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങളും പെട്ടന്ന് ഓർമ്മിച്ച് വെക്കാനും സഹായിക്കും കുറേ ദിവസം തുടർച്ചയായി ഡയറിയെഴുതാൻ വിട്ട് പോയാൽ അവസാന ദിവസം തൊട്ട് മുൻപോട്ട് എഴുതാൻ തുടങ്ങും അവ കൃത്യമായി ഓർമ്മിച്ചെടുക്കാൻ സഹായിക്കും. നമുക്കും എഴുത്ത്‌ വഴങ്ങും എന്നതിന്റെ പ്രധാന ഉദാഹരണമാണു ഡയറി ഒരു തരത്തിൽ പറഞ്ഞാൽ ഭാഷാ പരിശീലന കളരി പലർക്കും എഴുതാൻ മടിയായിരിക്കും പക്ഷേ ദിവസം ഒരു അഞ്ച് മിനിറ്റ് ചിലവഴിച്ചാൽ വർഷങ്ങൾ കഴിഞ്ഞ് പഴയ ഡയറിയുടെ ഓരോ താൾ മറച്ചു നോക്കുമ്പോഴും മറന്ന് പോയതും സ്വയം മറച്ചു വെച്ചതും വേദന സമ്മാനിച്ച്‌ പറന്നകന്നതുമായ പല മുഖങ്ങളും ഓർമ്മകളും മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരിക്കും.
പലരും കഴിഞ്ഞ വർഷം ഡയറി വാങ്ങി എഴുത്ത് തുടങ്ങിയവരായിരിക്കും ചില ദിവസങ്ങൾ എഴുതാൻ വിട്ട് പോയാൽ പിന്നെ എഴുതാമെന്ന് കരുതി മാറ്റി വെച്ചിട്ടുണ്ടാകും ഇത്തവണ കഴിഞ്ഞ വര്‍ഷത്തെപ്പോലെ നിർത്തിവെക്കാതെ സമയം കിട്ടുന്നതിനനുസരിച്ച് എഴുതിത്തുടങ്ങുക സമയം ഇനിയും വൈകിയിട്ടില്ല.....

#2018 ൽ ഡയറി എഴുതാൻ ഞാൻ ചിലരെ challenge ചെയ്യുന്നു :-P
വെല്ല് വിളി ഏറ്റെടുക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്ത് പുതിയ ഒരാളെയെങ്കിലും ഡയറി എഴുതാൻ challenge ചെയ്യുക.
ഇത് എത്രത്തോളം വിജയകരമാകുമെന്ന് എനിക്കറിയില്ല. fb യിൽ 100ൽ താഴെ ഫോളോവേഴ്സും ചുരുക്കം ചില സുഹൃത്തുക്കളും ഉള്ള ഒരാൾക്ക് ഇത് എല്ലാവരിലും എത്തിക്കാൻ പറ്റികയില്ല എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

#എന്റെ #ഡയറി #2018 #Diary #challenge

ജംഷീർ കെ കെ


What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...